കാലാ പഹാഡ് “വേദങ്ങളിലേക്ക് മടങ്ങുക “ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്.വൈദികസംസ്കാരം ലോപിച്ചുപോയി എന്നത് കൊണ്ടുമാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വൈദിക ധർമ്മത്തിനുപകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ നേരിട്ട് ബാധിക്കാത്ത ഒന്നിനോടും പ്രതികരിക്കാതെ അവർ ഒരു തരം…
read moreപൂനാപ്രവചനം “സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “ രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി. കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു….
read moreവൈദികധർമ്മ ആര്യസമാജ പ്രശ്നോത്തരി ആര്യസമാജത്തിന്റെ ഉന്നത പണ്ഡിതനും സാർവദേശിക് ആര്യ പ്രതിനിധി സഭയുടെ കാര്യദർശിയുമായിരുന്ന പണ്ഡിറ്റ് ധർമ്മദേവ് ജി സിദ്ധാന്താലങ്കാർ വിദ്യാവാചസ്പതി ഹിന്ദിയിൽ എഴുതിയ ‘വൈദിക് ധർമ് ആര്യസമാജ് പ്രശ്നോത്തരി’ എന്ന ലഘു ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയാണിത്. ആര്യസമാജം ഗുരുകുലങ്ങളിൽ ഇത് പാഠപുസ്തകമായി ഉപയോഗിച്ചു വരുന്നു.വൈദിക ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ആയ ഈശ്വരൻ, വേദങ്ങൾ, വൈദിക സാഹിത്യങ്ങൾ, വർണ്ണാശ്രമ…
read moreശത്രുവോ? മിത്രമോ? ഇന്ന് മനുഷ്യർക്ക് ശത്രുക്കളെയും മിത്രങ്ങളെയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ശത്രുക്കളെയും മിത്രങ്ങളെയുമാണ്. മാംസ ഭക്ഷണം, മദ്യപാനം, മയക്കുമരുന്ന്, ചൂതുകളി, ലൈംഗിക അരാജകത്വം, കടബാധ്യത എന്നിങ്ങനെയുള്ള ആറു ശത്രുക്കളെ അകറ്റി നിർത്തി ശ്രേഷ്ഠമായ മനുഷ്യജീവിതത്തെ സാർത്ഥകമാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിനേഴി…
read moreവേദാന്തി ധ്വാന്തനിവാരണം ഭാരതീയ മനീഷികളുടെ ചിന്തകൾ എല്ലായ്പ്പോഴും സത്യാന്വേഷണപരമായിരുന്നു. അസത്യത്തെ ത്യജിക്കാനും സത്യത്തെ സ്വീകരിക്കാനും അവർ സദാ സന്നദ്ധമായിരുന്നു. വേദാദി സത്യശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രമാണം മുന്നോട്ട് വെച്ചാണ് അവർ തങ്ങളുടെ വാദമുഖങ്ങളെ സമർത്ഥിച്ചിരുന്നത്. ആധുനിക കാലഘട്ടത്തിൽ ഈ പാതയിലൂടെ ഏറെ സഞ്ചരിച്ച വ്യക്തിയായിരുന്നു മഹർഷി ദയാനന്ദ സരസ്വതി. നവീന വേദാന്തികളുടെ സിദ്ധാന്തങ്ങളെ ശാസ്ത്രപ്രമാണങ്ങളുടെ പിൻബലത്തിൽ ഖണ്ഡിക്കുന്ന ഒരു ലഘു…
read moreവൈദിക ഈശ്വരൻ ഈശ്വരൻ, ദൈവം, അള്ളാഹു, കർത്താവ്, ദേവതകൾ എന്നീ പദങ്ങൾ നാം ഏറെ കേട്ടു പരിചയിച്ചതാണ്. വ്യത്യസ്ത മത വിഭാഗക്കാർ തങ്ങളുടെ ദൈവസങ്കല്പത്തെ ഏറ്റവും മഹത്തരമായതായി കാണുന്നു. മറ്റു വിഭാഗത്തിൽ പെട്ടവരുടെ ദൈവ സങ്കൽപ്പങ്ങൾ തെറ്റാണ് എന്നും കരുതുന്നു. സെമിറ്റിക് മതങ്ങളുടെ പൊതുവെയുള്ള ഒരു വീക്ഷണമാണിത്. ഹൈന്ദവരുടെ ഇടയിലും മധ്യകാലഘട്ടത്തിൽ ഇത്തരത്തിൽ ഒരു മത്സരം ഉടലെടുത്തിരുന്നു. ശൈവരും…
read moreആര്യസമാജത്തിന്റെ നിയമങ്ങളും ലക്ഷ്യവും മഹർഷി ദയാനന്ദ സരസ്വതിയുടെ വൈദിക വീക്ഷണം വിശദീകരിക്കുന്ന നിരവധി ഗ്രന്ഥങ്ങളും പ്രസിദ്ധീകരണങ്ങളും മലയാളഭാഷയിൽ ലഭ്യമാണ്. എന്നാൽ ആര്യസമാജത്തിന്റെ നിയമങ്ങളെയും സിദ്ധാന്തങ്ങളെയും ലക്ഷ്യങ്ങളെയും മലയാളികൾക്ക് പരിചയപ്പെടുത്താനുതകുന്ന ഈ ശ്രമം ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും എന്നുതോന്നുന്നു. ആര്യസമാജം എന്ന പേർ കെട്ടാലുടൻ പലരുടെയും മനസ്സിൽ ഓടിയെത്തുന്ന രൂപം ഹിന്ദുമതത്തിലേക്ക് പരാവർത്തനം നടത്തുന്ന ഒരു കേന്ദ്രം എന്നാവും. എന്നാലിത് ശരിയല്ല….
read moreമഹർഷി ദയാനന്ദ സരസ്വതി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധം. അവിദ്യയുടെയും അനാചാരങ്ങളുടെയും കാർമേഘങ്ങൾ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ പൈതൃകത്തെയും സംസ്കാരത്തെയും തകിടം മറിക്കുന്നതിനുവേണ്ടി മേക്കോളെ പ്രഭു വിഭാവനം ചെയ്ത വിദ്യാഭ്യാസ പദ്ധതി തകൃതിയായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. വൈദിക ധർമ്മം (ഹിന്ദു ധർമ്മം) അനാചാരങ്ങളിൽ ആടിയുലഞ്ഞ് നാശോന്മുഖമായിക്കൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാൽ ധർമ്മ ഭ്രഷ്ടനായി, താഴ്ന്ന ജാതിക്കാർ എന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാൽ അശുദ്ധമായി, മുസ്ലീങ്ങളിൽ…
read moreവേദപ്രകാശം പാഠാവാലി അപൗരുഷയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർത്ഥപ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസകാണ്. വെള്ളിനേഴി ആര്യസമാജം…
read more1921: മലബാറും ആര്യസമാജവും മുണ്ടായിരുന്നു. അതിൻ്റെ പേരാണ് നിർബന്ധമതപരിവർത്തനം. മനുഷ്യനിർമ്മിതമായ ഈ ദുരിതത്തിൽ തൊപ്പി ഇടീക്കലും കുപ്പായം ഇടീക്കലും ജീവിക്കാൻ കൊതിയുള്ളവർക്കു നൽകപ്പെട്ട ഇളവായിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ റോമാപള്ളിക്കാർ നടത്തിയ നിർബന്ധ മാർക്കംക്കൂട്ടൽക്കാലത്തു ആ മതമേധാവി പറഞ്ഞ Rigour of Mercy ‘കാരുണ്യത്തിൻ്റെ കടുപ്പം’ തുടങ്ങി വെച്ചതു ടിപ്പുസുൽത്താനായിരുന്നു. 1921 ൽ ആവർത്തിച്ച ഈ മഹാദുരിതത്തിൻ്റെ നേർക്ക്…
read more