വേദപ്രകാശം പാഠാവാലി അപൗരുഷയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർഥ പ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസക് ആണ്. വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ…

read more

ആര്യോദ്ദേശ്യരത്നമാല സ്ഥിരം കേട്ട് വരുന്ന നിരവധി പദങ്ങളുണ്ട്. ഈശ്വരൻ, ധർമ്മം, പ്രാർത്ഥന, ഉപാസന എന്നിങ്ങനെ. എന്നാൽ ഈ നാമങ്ങളുടെ ഒരു നിർവചനം എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വ്യക്‌തമായ ഒരു മറുപടി പലർക്കും നൽകാനാവില്ല. ഉദാഹരണത്തിന് ഈശ്വരൻ എന്നതിന്റെ ഒരു നിർവചനം എന്തെന്ന് ഒരു സാമാന്യ വ്യക്തിക്ക് പറയാൻ കഴിഞ്ഞെന്നു വരില്ല. എന്താണ് ഈശ്വരൻ എന്നറിയാത്തവൻ എങ്ങനെ ഈശ്വരോപസന ചെയ്യും?…

read more

ശിവസങ്കല്പം ആരാണ് ശിവൻ? കൈലാസനാഥൻ, അർധനാരീശ്വരൻ, തുടങ്ങിയ നിരവധി വിശേഷണങ്ങൾ നാം കേട്ടിട്ടുണ്ട്. ബ്രഹ്മാവ്, വിഷ്ണു, ശിവൻ തുടങ്ങിയവരെ ത്രിമൂർത്തികൾ ആയാണ് പുരാണങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബ്രഹ്മാ, വിഷ്ണു, ശിവൻ എന്നിവയെല്ലാം വൈദിക ശബ്ദങ്ങളാണ്. ഒരേ ഒരീശ്വരന്റെ വിവിധ വിശേഷണങ്ങൾ ആണിവ. എന്നാൽ ഇന്ന് പ്രചാരത്തിലുള്ള പതിനായിരക്കണക്കിന് കെട്ടുകഥകളിൽ നിന്ന് സത്യം ഏതെന്ന് കണ്ടെത്താൻ കഴിയാതെ അന്ധന്മാർ ആനയെ കണ്ടപോലെയാണ്…

read more

ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു? “സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ…

read more

വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…

read more

സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…

read more

അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന്…

read more

ഗോകരുണാനിധി -മഹർഷി ദയാനന്ദ സരസ്വതിതർജ്ജമ: കെ. എം. രാജൻ മീമാംസക് ഒരു പശു ഏറ്റവും ചുരുങ്ങിയത് രണ്ടു സേർ (സേർ = ഏകദേശം ഒരു ലിറ്റർ. ഈ അളവ് ഇപ്പോൾ പ്രചാരത്തിലില്ല. പാലും മറ്റൊന്ന് ഇരുപത് സേർ പാലും നൽകുന്നുവെന്ന് കരുതുക. അപ്പോൾ ശരാശരി പതിനൊന്ന് സേർ പാലും നൽകുന്നുവെന്ന് കണക്കാക്കുക. അങ്ങനെയെങ്കിൽ ശരാശരി പതിനൊന്ന് സേർ പാലും…

read more

പുരാണങ്ങൾ സത്യവും മിഥ്യയും ഭാരതത്തിലെ അധ്യാത്മിക മേഖലയിൽ ഇപ്പോൾ ഏറെ പ്രചരിക്കപ്പെട്ടവയും ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ചതുമായ ഒരു സാഹിത്യ ശേഖരമാണ് പുരാണങ്ങൾ എന്ന് അറിയിപ്പെടുന്നത്. വ്യാസ മഹർഷിയുടെ പേരിലാണ് ഈ പുരാണങ്ങൾ അധി കവും അറിയപ്പെടുന്നത്. അവയെക്കുറിച്ചുള്ള ഒരു സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.ഒരു തുറന്ന മനസ്സോടെ, മുൻവിധികളൊന്നുമില്ലാതെ ഈ പുസ്തകത്തെ ആദ്യം മുതൽ അവസാനം വരെ…

read more

വ്യവഹാരഭാനു: “ധർമ്മയുക്തമായ വ്യവഹാരത്തോടെ ശരിയായി ജീവിക്കുന്നവർക്ക് സർവ്വത്ര സുഖലാഭങ്ങളും ഇതിനുവിപരീതമായി പ്രവർത്തിക്കുന്നവർക്ക് സദാ ദുഃഖവും തൻമൂലം സ്വയം ഹാനിയും വരുന്നുവെന്നത് ഞാൻ ഈ ലോകത്തിൽ പരീക്ഷണം നടത്തി നിശ്ചയിച്ചതാണ്. നോക്കൂ! ഏതെങ്കിലും ഒരു സാമാന്യ മനുഷ്യൻ പണ്ഡിത സഭകളിലോ മറ്റാരുടേയും പക്കലോ ചെന്ന് തന്റെ യോഗ്യതാനുസാരം നമസ്തേ! തുടങ്ങിയ നമതാ പൂർവ്വമായ വ്യവഹാരത്താൽ മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്…

read more

You cannot copy content of this page