ഗോകരുണാനിധി

-മഹർഷി ദയാനന്ദ സരസ്വതി
തർജ്ജമ: കെ. എം. രാജൻ മീമാംസക്

ഒരു പശു ഏറ്റവും ചുരുങ്ങിയത് രണ്ടു സേർ (സേർ = ഏകദേശം ഒരു ലിറ്റർ. ഈ അളവ് ഇപ്പോൾ പ്രചാരത്തിലില്ല. പാലും മറ്റൊന്ന് ഇരുപത് സേർ പാലും നൽകുന്നുവെന്ന് കരുതുക. അപ്പോൾ ശരാശരി പതിനൊന്ന് സേർ പാലും നൽകുന്നുവെന്ന് കണക്കാക്കുക. അങ്ങനെയെങ്കിൽ ശരാശരി പതിനൊന്ന് സേർ പാലും ലഭിക്കുമെന്നതിൽ സംശയമില്ല. ഇക്കണക്കിന് ഒരുമാസം എട്ടേക്കാൽ മന്ന് പാല് ലഭിക്കുന്നു.

ഒരു പശു ചുരുങ്ങിയത് ആറുമാസവും കൂടിയത് പതിനെട്ടുമാസം വരെയും പാല് നൽകും. അതായത് ശരാശരി പന്ത്രണ്ട് മാസം എന്ന് കണക്കാക്കാം. ഇതനുസരിച്ച് പന്ത്രണ്ട് മാസത്തെ പാൽ 29 മന്ന് വരും. ഇത്രയും പാൽ തിളപ്പിച്ച് ഒരു സേർ പാലിൽ സ്വൽപ്പം പഞ്ചസാരയും ചേർത്ത് പായസം ഉണ്ടാക്കിയാൽ രണ്ടു സേർ പാൽ ഒരാൾക്ക് ഭക്ഷണത്തിന് തികയും, ഇത് ഒരു ശരാശരി കണക്കാണ്. ചിലർക്ക് രണ്ട് സേർ പാൽ കൂടുതലോ കുറവോ വരാം. ഇപ്രകാരം ഒരു പശുവിന്റെ ഒരു കറവക്കാലത്തെ പാലുകൊണ്ട് 1982 പേർക്ക് തൃപ്തിയടയാം. കുറഞ്ഞത് എട്ടുതവണയും കൂടിയത് പതിനെട്ടുതവണയും പശു പ്രസവിക്കും. ഇതിന്റെ ശരാശരിയായ 13 എന്ന് കണക്കാക്കിയാൽ 25740 പേർക്ക് ഒരു നേരത്തെ ഭക്ഷണത്തിന് തികയും, ഒരു പശുവിന്റെ ആയുഷ്കാലത്തിൽ ആറ് പശുക്കുട്ടികളേയും ഏഴ് മൂരിക്കുട്ടികളെയും പ്രസവിച്ചേക്കും. അതിൽ ഒന്ന് രോഗങ്ങൾ മൂലമോ മറ്റോ മരിച്ചാൽ പന്ത്രണ്ടെണ്ണം ബാക്കിവരും. ആ പശുക്കുട്ടികളുടെ പാൽ കൊണ്ട് 19440 മനുഷ്യർക്ക് ഒരു നേരം പാൽ ലഭിക്കും. ശേഷിക്കുന്ന ആറ് കാളകളിൽ ഒരു ജോഡി കാള രണ്ട് വിളവുകളിലായി 100 മന്ന് ധാന്യം ഉൽപ്പാദിപ്പിക്കും. ഇപ്രകാരം മൂന്ന് ജോഡി കാളകൾ 600 മന്ന് ധാന്യം ഉൽപ്പാദിപ്പിക്കും. അവയുടെ പ്രവർത്തനകാലം ശരാശരി എട്ട് വർഷമുണ്ടാകും. ഇപ്രകാരം 4800 മന്ന് ധാന്യം കൊണ്ട് ഓരോ മനുഷ്യനും മുക്കാൽ നാഴി ധാന്യം ഒരു നേരത്തെ ഭക്ഷണത്തിനായി കിട്ടുമെന്ന് കണക്കാക്കിയാൽ അത് 256000 പേർക്ക് ഒരു നേരം കഴിക്കാൻ തികയും. പാലും ധാന്യവും കൂട്ടിച്ചേർത്ത് നോക്കിയാൽ 4,10,440 പേരുടെ ഒരു നേരത്തെ ഭക്ഷണത്തിന് തികയുന്നു. ഈ ആറ് പശുക്കളുടെ അടുത്ത തലമുറകളുടെ കണക്കെടുത്താൽ അസംഖ്യം ജനങ്ങളുടെ സംരക്ഷണം നടക്കും. എന്നാൽ ഒരു പശുവിന്റെ മാംസം കൊണ്ട് ഏകദേശം എൺപത് മാംസാഹാരികൾക്ക് ഒരു നേരം തൃപ്തിയടയാം.

(ഗോകരുണാനിധിയിലെ സമീക്ഷാ പ്രകാരണം, പേജ്: 8,9, മഹർഷി ദയാനന്ദ സരസ്വതി )

വെള്ളിനേഴി ആര്യസമാജം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ വില 50/- രൂപയാണ് (തപാൽ ചെലവ് പുറമെ).

കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക (കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)

You cannot copy content of this page