അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം

വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന് പണ്ഡിറ്റ് ലേഖ്റാമിനെക്കുറിച്ചുള്ള ഒരു ലഘുപുസ്തകം തയ്യാറാക്കിയിരിക്കുന്നു. ലേഖ്റാമിന്റെ ജീവിതവുമായി ബന്ധപ്പെട്ട് സംക്ഷിപ്ത വിവരണങ്ങൾ ഇതിൽ നൽകിയിട്ടുണ്ട്. ഹിന്ദിയിൽ പ്രസിദ്ധീകരിച്ച വിവിധ പുസ്തകങ്ങളെ ആധാരമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

ഈ പുസ്തകം എഴുതിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലം അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസക് ആണ്.

വെള്ളിനേഴി ആര്യസമാജം പ്രചാരണോദ്ദേശ്യത്തോടെ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകത്തിന് 60/- രൂപയാണ് വില (തപാൽ ചെലവ് പുറമെ). ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ :
9497525923
9446575923,
(കാലത്ത് 8 മുതൽ വൈകുന്നേരം 5 വരെ)

You cannot copy content of this page