ഈശ്വരൻ, ആത്മാവ്, പ്രകൃതി എന്നിവ അനാദിയാണ്. ബ്രഹ്മവും ജീവാത്മാവും വ്യാപകൻ – വ്യാപ്യൻ എന്നീ ഭാവത്തിൽ ലോകത്തിൽ മിത്രഭാവേന വർത്തിക്കുന്നു. ജീവാത്മാവ് കർമ്മരൂപമായ ജഗത്തിൽ ശരീരധാരണം നടത്തി പുണ്യ പാപങ്ങളുടെ ഫലം അനുഭവിക്കുന്നു. ഇവയുടെ എല്ലാം നിയന്താതാവായ ഈശ്വരനാകട്ടെ സൃഷ്ടിയിലും പ്രളയത്തിലും ഒരേ ഭാവത്തോടെ വർത്തിക്കുന്നു. (സംശയനിവാരിണി, പേജ്: 8)

read more

ശ്രീഭഗവാനുവാച അസംശയം മഹാബാഹോമനോ ദുർനിഗ്രഹം ചലംഅഭ്യാസേന തു കൗന്തേയ !വൈരാഗ്യേണ ച ഗൃഹ്യതേ ശ്രീഭഗവാൻ പറഞ്ഞു, ഹേ മഹാബാഹോ, നിയന്ത്രിക്കാൻ വിഷമമുള്ളതും ചഞ്ചലവുമാണ് മനസ്സ് എന്നതിൽ സംശയമില്ല. എന്നാൽ അർജ്ജുനാ, അഭ്യാസവും വൈരാഗ്യവും കൊണ്ട് മനസ്സ് നിയന്ത്രിക്കപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 35

read more

“ആത്മാവ് അനന്തവും അനാദിയും നിത്യവുമാണ്. ഇതിന് ഒരിക്കലും വിനാശം സംഭവിക്കുന്നില്ല. സൃഷ്ടിയും സംഹാരവും ഈശ്വരൻ തന്നെയാണ് നടത്തുന്നത്. എന്നാൽ ആത്മാവ് എപ്പോഴും അമരനാണ്.” (സംശയനിവാരിണി, പേജ്: 7)

read more

“പ്രകൃതി കാരണവും കാര്യം സൃഷ്ടിയുമാണ്. പ്രകൃതിയിൽ നിന്നുണ്ടായ ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും ഭൂമി, ജലം, വായു, ആകാശം, സൂര്യ-ചന്ദ്രന്മാർ, നക്ഷത്രങ്ങൾ തുടങ്ങിയവയെല്ലാം സൃഷ്ടിയിൽപെടുന്നു. പ്രകൃതി നിശ്ചലവും ശാന്തവുമാണ്.” (സംശയനിവാരിണി, പേജ്: 6)

read more

“സത്വരജതമോ ഗുണങ്ങളുടെ സന്തുലിതാവസ്ഥയാണ് പ്രകൃതി. ഈ സന്തുലിതാവസ്ഥയിൽ സത്വരജതമോഗുണങ്ങളിൽ യാതൊരുപരിവർത്തനവും സംഭവിക്കാതെ മൂലപ്രകൃതിയിൽ സ്ഥിരമായി നിൽക്കുന്നു.” (സംശയനിവാരിണി, പേജ്: 6)

read more

“ആരാണോ അജ്ഞതയിൽ നിന്നും സന്തോഷത്തിൽ നിന്നും ദുഃഖത്തിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും കർമ്മഫലങ്ങ ളിൽ നിന്നും അകന്ന് നിൽക്കുന്നത് അദ്ദേഹമാണ് സർവ്വ ജീവികളിലും വെച്ച് സവിശേഷമായ ഈശ്വരൻ.” (സംശയനിവാരിണി, പേജ്: 5)

read more

“ഈശ്വരൻ അനാദിയും നിരാകാരനും സർവ്വവ്യാപിയുമായ ഒരു ചേതനയാണ്. ഈ ജഗത്തിന്റെ നിമിത്തവും ആധാരവും ഈ ചേതനയാണ്. ഈശ്വരൻ സച്ചിദാനന്ദനും ആനന്ദസ്വരൂപനും നിർഗുണനുമാണ്. സർവ്വരേക്കാൾ മഹാനും സർവ്വ ശക്തിമാനുമാണ്.” (സംശയനിവാരിണി, പേജ്: 5)

read more

“പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത്. സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

“ഈശ്വരൻ എല്ലാ ഗുണങ്ങളുള്ളവനാണെന്നും സർവ്വദോഷരഹിതനുമാണെന്നും മനസ്സിലാക്കി സ്വന്തം ആത്മാവിനെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആജ്ഞക്കുമായി സമർപ്പണം ചെയ്യുന്നതാണ് സഗുണനിർഗുണോപാസന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

“ശുഭഗുണങ്ങൾ ഗ്രഹിക്കാൻ ഈശ്വരനോട് ആഗ്രഹം പ്രകടി പ്പിക്കുകയും ദോഷങ്ങൾ ഇല്ലാതാക്കാൻ പരമാത്മാവിന്റെ സഹായം തേടലുമാണ് സഗുണനിർഗുണ പ്രാർത്ഥന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

You cannot copy content of this page