സത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക… ജന്മം കൊണ്ടല്ല ഗുണകർമ്മം കൊണ്ടാണ് ജാതി തീരുമാനിക്കുന്നത് ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാമ് l ക്ഷത്രിയാജ്ജാതമേവം തു വിദ്യാദ്വൈശ്യാത്തതഥൈവ ച ll (മനു. അ. 10. ശ്ലോ. 65) “ഒരുവൻ ശൂദ്രകുലത്തിൽ ജനിച്ചവനാണെങ്കിലും ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ എന്നിവരുടെ ഗുണകർമ്മ സ്വഭാവങ്ങളോടുകൂടിയവനാണെങ്കിൽ അവൻ ബ്രാഹ്മണനോ, ക്ഷത്രിയനോ, വൈശ്യനോ ആയിത്തീരുന്നതാണ്. അതുപോലെതന്നെ ബ്രാഹ്മണന്റേയോ, ക്ഷത്രിയന്റേയോ, വൈശ്യന്റേയോ…

read more

സത്യാർത്ഥപ്രകാശം വായിക്കുക…. പ്രചരിപ്പിക്കുക… വേദവിദ്യയുടെ ദാനമാണ് ശ്രേഷ്ഠമായിട്ടുള്ളത് സർവ്വേഷാമേവ ദാനാനാം ബ്രഹ്മദാനം വിശിഷ്യതേ. വാര്യന്നഗോമഹീവാസസ്തിലകാഞ്ചനസർപ്പിഷാം. (മനു. അ, 4. ശ്ലോ. 233) ജലം, അന്നം, പശു, ഭൂമി, വസ്ത്രം, തിലം(എള്ള്) സ്വർണ്ണം, നെയ്യ് എന്നുതുടങ്ങി ഏതെല്ലാം പദാർത്ഥങ്ങളുടെ ദാനം ലോകത്തിൽ ഉണ്ടോ അവയിലെല്ലാറ്റിലും വെച്ച് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് വേദവിദ്യയുടെ ദാനമാകുന്നു. അതിനാൽ വിദ്യയെ വർദ്ധിപ്പിക്കുന്നതിന്നായി തനുമനോധനങ്ങളെക്കൊണ്ട് പാടുള്ളടത്തോളം പ്രയത്നം…

read more

ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സുഖദുഃഖങ്ങൾ വിട്ടകലുന്നു ശരീരമുള്ളവന് സുഖദുഃഖങ്ങൾ അനുഭവിക്കാതെ ഇരിക്കാൻ ഒരിക്കലും സാധിക്കുന്നതല്ല. ശരീരരഹിതനായ ജീവാത്മാവ് മോക്ഷം പ്രാപിയ്ക്കുമ്പോൾ സർവ്വവ്യാപകനായ പരമേശ്വരനോടുകൂടി സായൂജ്യം പ്രാപിച്ച് പരിശുദ്ധനായിത്തീരുന്നു. അപ്പോൾ ആ ജീവാത്മാവിനെ സാംസാരികങ്ങളായ സുഖ- ദുഃഖങ്ങൾ സ്പർശിയ്ക്കുകയില്ല. (സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 140)

read more

എങ്ങനെ പരമാത്മാവിനെ പ്രാപിച്ച് പരമാനന്ദമനുഭവിക്കാം “ശാന്തചിത്തന്മാരും വിദ്വാന്മാരുമായ ഏതൊരു ജനങ്ങൾ തപസ്സുചെയ്തുകൊണ്ടും ധർമ്മം അനുഷ്ഠിച്ചുകൊണ്ടും ഭിക്ഷാന്നത്താൽ നിത്യവൃത്തി നിർവ്വഹിച്ചുകൊണ്ടും വനത്തിൽ വസിക്കുന്നുവോ, അവർ നാശമറ്റവനും, ലാഭാലാഭങ്ങളില്ലാത്തവനും, പൂർണ്ണപുരുഷനുമായ പരമാത്മാവ് വിളങ്ങുന്നേടത്ത് ചെന്ന്, നിർമ്മലന്മാരായി തങ്ങളുടെ പ്രാണൻ വഴിയായി ആ പരമാത്മാവിനെ പ്രാപിച്ച്, പരമാനന്ദമനുഭവിക്കുന്നവരായിത്തീരുന്നു.” (സത്യാർത്ഥപ്രകാശം പഞ്ചമോല്ലാസം, പേജ്: 138)

read more

വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…

read more

അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന്…

read more

സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…

read more

വേദപ്രകാശം പാഠാവാലി അപൗരുഷയവും സർവ വിജ്ഞാനങ്ങളുടെയും അക്ഷയ ഖനിയുമായ വേദങ്ങളെയും വൈദിക സിദ്ധാന്തങ്ങളെയും സരളമായി ജിജ്ഞാസുക്കൾക്ക് പ്രായഭേദമന്യേ പരിചയപ്പെടുത്തുന്നതിനായി ചോദ്യോത്തര രൂപത്തിൽ തയ്യാറാക്കിയ ഒരു ലഘു പുസ്തകമാണ് ഇത്. മഹർഷി ദയാനന്ദ സരസ്വതിയുടെ അമര ഗ്രന്ഥമായ സത്യാർത്ഥപ്രകാശത്തെ അടിസ്ഥാനമാക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ. കെ. എം. രാജൻ മീമാംസകാണ്. വെള്ളിനേഴി ആര്യസമാജം…

read more

കാലാ പഹാഡ് “വേദങ്ങളിലേക്ക് മടങ്ങുക “ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്.വൈദികസംസ്കാരം ലോപിച്ചുപോയി എന്നത് കൊണ്ടുമാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വൈദിക ധർമ്മത്തിനുപകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ നേരിട്ട് ബാധിക്കാത്ത ഒന്നിനോടും പ്രതികരിക്കാതെ അവർ ഒരു തരം…

read more

പൂനാപ്രവചനം “സൂര്യൻ കിഴക്ക് ഉദിക്കുന്നു, പടിഞ്ഞാറ് അസ്തമിക്കുന്നു. “ രാവും പകലും ഉണ്ടാകുന്നതിന്റെ കാരണം പഠിക്കാൻ നമ്മുടെ അധ്യാപകർ പകർത്തിയെഴുത്ത് പുസ്തകങ്ങളിൽ കുറേക്കാലം എഴുതിപ്പിച്ച വാചകങ്ങൾ ആണിവ. അങ്ങനെ രാവും പകലും ഉണ്ടാക്കുന്നത് നമ്മുടെ ഉള്ളിലുറച്ചുപോയ ഈ രണ്ടു വസ്തുതകൾ മാത്രമായി മാറി. കാലം കുറെ കഴിഞ്ഞെങ്കിലും സൂര്യനുചുറ്റും ഭൂമി കറങ്ങുന്നതിന്റെ ഭാഗമായിട്ടാണ് രാവും പകലും ഉണ്ടാകുന്നതെന്ന് തിരിച്ചറിഞ്ഞു….

read more

You cannot copy content of this page