✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
സ പര്യഗാച്ഛുക്രമകായമവ്രണമസ്നാവിരം
ശുദ്ധമപാപവിദ്ധമ് I കവിർമനീഷീ പരിഭൂഃ സ്വയംഭൂഃ
യാഥാതഥ്യതോऽർഥാൻ വ്യദധാച്ഛാശ്വതീഭ്യഃ സമാഭ്യഃ ॥
(യജുർവേദം 40.8)
അല്ലയോ മനുഷ്യരേ! അനന്തശക്തിയുള്ള, അജൻ (ജനനമില്ലാത്തവൻ), നിരന്തരനും സദാമുക്തനും നീതികാരിയും, നിർമ്മലനും സർവജ്ഞനും, എല്ലാവർക്കും സാക്ഷിയും നിയന്ത്രകനുമായ ബ്രഹ്മത്തെ — കൽപ്പകാലം മുതൽ ജീവികൾക്ക് സുഖം നൽകുന്നവനായും വേദാദി ശാസ്ത്രങ്ങളുടെ ഉപദേശകനായും — അറിയാതെ യാതൊരു മനുഷ്യനും യഥാർത്ഥത്തിൽ വിദ്വാനാകുകയില്ല. അതുപോലെ ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ ഫലങ്ങളും പ്രാപിക്കാൻ കഴിയുകയില്ല.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
