✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

വേനസ്തത്പശ്യന്നിഹിതം ഗുഹാ സദ്യത്ര വിശ്വം ഭവത്യേകനീഡം।
തസ്മിന്നിദം സം ച വി ചൈതി സർവം സ ഓതഃ പ്രോതശ്ച വിഭൂഃ പ്രജാസു॥

(യജുർവേദം 32.8)

അല്ലയോ മനുഷ്യരേ! ജ്ഞാനികളായ വിദ്വാന്മാർ മാത്രമാണ് ബുദ്ധിശക്തിയിലൂടെ ആ സത്‌സ്വരൂപനായ പരമേശ്വരനെ യഥാർത്ഥമായി അറിയുന്നത്. ആകാശം മുതലായ സമസ്ത പദാർത്ഥങ്ങൾക്കുമെല്ലാം ആധാരമായവൻ അദ്ദേഹമാണ്. പ്രളയകാലത്ത് ഈ സർവ്വപ്രപഞ്ചവും അവനിൽ ലയിക്കുകയും സൃഷ്ടികാലത്ത് അദ്ദേഹത്തിൽ നിന്നുതന്നെ വീണ്ടും പ്രകടമാകുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സർവ്വവ്യാപിത്വത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരു വസ്തുവും ഇല്ല. അതുകൊണ്ട്, ആ പരമേശ്വരനെ വിട്ട് മറ്റാരെയും ഉപാസനാർഹനായ ഈശ്വരനായി നിങ്ങൾ കരുതരുത്.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page