ആപ്തൻ “യഥാർത്ഥവക്താവും ധർമ്മാത്മാവും എല്ലാവരുടേയും സൗഖ്യത്തിനായി പ്രയത്നിക്കുന്നവനുമായവനേ ആപ്തൻ എന്നു വിളിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

ഗുരു “മാതാപിതാക്കളും, സത്യത്തെ ഗ്രഹിച്ച് അസത്യത്തെ പരിത്യജിക്കുന്നവനുമാണ് ഗുരു എന്നുപറയുന്നത്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

ആര്യൻ “ശ്രേഷ്ഠരായ വ്യക്തികൾക്ക് ആര്യൻ എന്നും ദുഷ്ടൻമാർക്ക് ദസ്യു എന്നും പറയുന്നതിനെ ഞാനും അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

യജ്ഞം “പണ്ഡിതൻമാരേ സൽക്കരിക്കുക ശിൽപ്പവിദ്യ, രസായനവിദ്യ, പദാർത്ഥവിദ്യ എന്നിവയ്ക്ക് അനുയോജ്യമായവ ചെയ്യുക, വിദ്യാദി ശുഭഗുണങ്ങളുടെ ദാനം, അഗ്നിഹോത്രം തുടങ്ങിയവയാൽ വായു, വൃഷ്ടി, ജലം, ഓഷധികൾ എന്നിവയെ ശുദ്ധീകരിച്ച് എല്ലാ ജീവജാലങ്ങൾക്കും സുഖം പ്രദാനം ചെയ്യുക എന്നിവ ഉത്തമമായവയായി അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

സംസ്ക്കാരം “ശരീരം, മനസ്സ്, ആത്മാവ്, എന്നിവയേ ശ്രേഷ്ഠമാക്കിവെക്കുന്നതെന്തോ അതാണ് സംസ്ക്കാരം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)

read more

പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത് “സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)

read more

തീർത്ഥം “ദുഖസാഗരം തരണം ചെയ്യാനുതകുന്ന സത്യഭാഷണം, വിദ്യ, സത്സംഗം, യമാദി, യോഗാഭ്യാസം, പുരുഷാർത്ഥം, വിദ്യാദാനം, മുതലായ ശുഭകർമ്മങ്ങൾ എന്നിവയേ തീർത്ഥമായി കണക്കാക്കുന്നു. അല്ലാതെ ജലാശയങ്ങളേയും സ്ഥലങ്ങളേയുമല്ല.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)

read more

ശിക്ഷണം “വിദ്യ, സഭ്യത, ധർമ്മാത്മത, ജിതേന്ദ്രിയതാ തുടങ്ങിയവയെ വൃദ്ധിപ്പെടുത്തി അവിദ്യാദി ദോഷങ്ങളെ പരിത്യജിക്കുന്നതാണ് ശിക്ഷണം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)

read more

You cannot copy content of this page