“പണ്ഡിതൻമാർ, മാതാപിതാക്കൾ, ആചാര്യൻ, അതിഥി, ന്യായകാരിയായ രാജാവ്, ധർമ്മാത്മാക്കളായ ജനങ്ങൾ, പതിവ്രതയായ സ്ത്രീ, പത്നീവ്രതനായ പതി എന്നിവരെ സൽക്കരിക്കുന്നത് ദേവപൂജയാണ്. ഇതിന് വിപരീതമായത് അദേവപൂജയാകുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read more“വിദ്വാൻമാരേ ദേവൻമാരായും അവിദ്വാൻമാരേ അസുരൻമാരായും പാപികളെ രാക്ഷസൻമാരായും അനാചാരികളെ പിശാചുക്കളായും ഞാൻ കണക്കാക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreന്യായകാരി “സദാ ചിന്തിച്ച് അസത്യത്തെ ഉപേക്ഷിച്ച് സത്യത്തെ ഗ്രഹിച്ച്, അന്യായകാരികളെ മാറ്റി നിർത്തി ന്യായകാരികളേ പ്രോത്സാഹിപ്പിച്ച് തന്നേപോലെ മറ്റുള്ളവരുടേയും സുഖം ആഗ്രഹിക്കുന്നവനാണ് ന്യായകാരി. അവരേ ഞാൻ അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreവർണ്ണാശ്രമം “വർണ്ണാശ്രമം ഗുണകർമ്മങ്ങളുടെ യോഗ്യതക്കനുസരിച്ചാണെന്ന് അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read more“അർത്ഥം: ധർമ്മത്താൽ പ്രാപിക്കുന്നത് അർത്ഥവും അധർമ്മത്താൽ കൈവരുന്നത് അനർത്ഥവുമെന്നു പറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreമുക്തിസാധനങ്ങൾ “ഈശ്വരോപാസന അഥവാ യോഗാഭ്യാസം, ധർമ്മാനുഷ്ഠാനം, ബ്രഹ്മചര്യത്താലുള്ള വിദ്യാപ്രാപ്തി, ആ വിദ്വാൻമാരായുള്ള കൂടിച്ചേരൽ, സത്യവിദ്യ, പുരുഷാർത്ഥം എന്നിവയാണ് മുക്തിസാധനങ്ങൾ.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreമുക്തി “സർവ്വദുഃഖങ്ങളിൽ നിന്നും വിടുതൽ നേടി ബന്ധനരഹിതനായി സർവ്വവ്യാപകനായ ഈശ്വരനിലും അദ്ദേഹത്തിന്റെ സൃഷ്ടിയിലും സ്വച്ഛമായി വിഹരിച്ച് നിയത സമയം വരെ മുക്തിയുടെ ആനന്ദം അനുഭവിച്ച് വീണ്ടും സംസാരബന്ധനത്തിൽ വരുക എന്നതാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556, 557)
read moreസൃഷ്ടി “സൃഷ്ടി രചന നോക്കുവാനും ജഢപദാർത്ഥങ്ങൾക്ക് യഥായോഗ്യമായി സ്വയം ബീജാദി സ്വരൂപമാകാനുള്ള സാമർത്ഥ്യമില്ലാത്തതിനാൽ സൃഷ്ടിക്ക് കർത്താവ് ആവശ്യമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)
read moreസൃഷ്ടിയുടെ പ്രയോജനം “ഈശ്വരന്റെ സൃഷ്ടിനിമിത്തമായ ഗുണ – കർമ്മ-സ്വഭാവങ്ങളുടെ സാഫല്യമാണ് സൃഷ്ടിയുടെ പ്രയോജനം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)
read moreസൃഷ്ടി “വ്യത്യസ്ത ദ്രവ്യങ്ങളുടെ ജ്ഞാനപൂർവ്വകമായ ഒന്നിച്ചു ചേരലിലൂടെ നാനാരൂപങ്ങൾ ഉണ്ടാകുന്നതിന് സൃഷ്ടിയെന്നുപറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 556)
read more