സത്യാർത്ഥപ്രകാശം മലയാളം (രണ്ടാം പതിപ്പ്) വേദാദി സത്യശാസ്‌ത്രങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ വിഷയങ്ങളുടെ വീക്ഷണം നൽകുകയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വേദപ്രമാണമനുസരിച്ച് ശക്തമായി പൊളിച്ചെഴുതുകയും ചെയ്ത സത്യാർത്ഥപ്രകാശം എന്ന മഹത് ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പ് ഇപ്പോൾ ഈശ്വരാനുഗ്രഹത്താൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. മലയാളത്തിൽ ആദ്യമായാണ് സത്യാർത്ഥപ്രകാശം ആയിരത്തിൽ അധികം പേജുകളോടെ ആകർഷകമായി അച്ചടിച്ച് ഏറ്റവും ചുരുങ്ങിയ വിലക്ക് വിതരണം ചെയ്യുന്നത്. ആര്യസമാജം കേരളത്തിൽ വന്നതിൻ്റെ…
read moreആത്മാക്കൾ എത്രയുണ്ട്? അവയുടെ മുഴുവൻ എണ്ണം എത്രയാണ്? ഉത്തരം : ആത്മാക്കൾ അനേകമുണ്ട്. അവയെ തിട്ടപ്പെടുത്താൻ അൽപ്പജ്ഞനായ ജീവാത്മാവിന് സാധ്യമല്ല. സർവ്വജ്ഞനായ ഈശ്വരന്റെ ദൃഷ്ടിയിൽ ആത്മാക്കളുടെ എണ്ണം പരിമിതമാണ്. ആത്മാക്കളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നില്ല. കാരണം അവ അനാദിയും അമരവുമാണ്. അവ പരസ്പരം വ്യത്യസ്തതയുള്ളവയുമാണ്. മോക്ഷപ്രാപ്തിയിലെ ത്തിയ ജീവാത്മാവിനും ഈ നിർണ്ണയം നടത്തുക സാധ്യമല്ല. ഇത് അറിഞ്ഞതുകൊണ്ട് ജീവാത്മാവിന്…
read moreഈശ്വരൻ എന്താണ്? ആരാണ്? എവിടെ വസിക്കുന്നു? ഈശ്വരൻ അനാദിയും നിരാകാരനും സർവ്വവ്യാപിയുമായ ഒരു ചേതനയാണ്. ഈ ജഗത്തിന്റെ നിമിത്തവും ആധാരവും ഈ ചേതനയാണ്. ഈശ്വരൻ സച്ചിദാനന്ദനും ആനന്ദസ്വരൂപനും നിർഗുണനുമാണ്. സർവ്വരേക്കാൾ മഹാനും സർവ്വ ശക്തിമാനുമാണ്. ഈശ്വരസത്ത എന്നത് നമുക്കൊക്കെ ചിന്തിക്കാവുന്നതിലുമപ്പുറം അനന്തമാണ്. എണ്ണമറ്റ സൃഷ്ടികളും ആത്മാക്കളും ഈശ്വരനിൽ നിവസിക്കുന്നു. ഈശ്വരനാകട്ടെ സ്വയം ഇവയിലെല്ലാം നിവസിക്കുകയും ചെയ്യുന്നു. ഈ ബ്രഹ്മാണ്ഡത്തിൽ…
read more“ഈശ്വരനെ അറിയണമെങ്കിൽ “ശ്രേയമാർഗ്ഗത്തിലൂടെ തന്നെ പോകണം. പ്രകൃതി എന്നത് ഒരു മാർഗ്ഗവും ആത്മാവ് സാധകനും പരമാത്മാവ് നേടാൻ യോഗ്യമായ ‘സാധ്യ’ വുമാണ്.” (സംശയനിവാരിണി, പേജ്: 23)
read more“ഈശ്വരൻ എല്ലാ സദ്ഗുണങ്ങളുടെയും, സദ്കർമ്മങ്ങളുടെയും സദ്ഭാവങ്ങളുടെയും ഭാരമാണ്. അതുകൊണ്ട് അദ്ദേഹ വുമായുള്ള സമ്പർക്കം മൂലം ആനന്ദം ലഭ്യമാകുന്നു.” (സംശയനിവാരിണി, പേജ്: 21)
read more“ഈശ്വരനിൽ ആനന്ദമാണുള്ളത്. ആനന്ദം മാത്രം. യാതൊരാത്മാവാണോ ഈശ്വരനുമായി സംസർഗ്ഗത്തിൽ വരുന്നത്, ആ ആത്മാവും ആനന്ദം അനുഭവിക്കുന്നു. യോഗസാധനയിലൂടെ സമാധിയിലെത്തിയവരും ഈ ആനന്ദം അനുഭവിയ്ക്കുന്നു. എന്നത് പ്രാമാണികമാണ്.” (സംശയനിവാരിണി, പേജ്: 21)
read moreസുഖം, ദുഃഖം, ആഗ്രഹം, ദ്വേഷം, പ്രയത്നം, ജ്ഞാനം എന്നീ ആറു ഗുണങ്ങൾ ആത്മാവിന്റെ പ്രത്യേകതയാണ്. (സംശയനിവാരിണി, പേജ്: 16)
read more“ഈശ്വരൻ സ്വന്തം സാമർത്ഥ്യം കൊണ്ട് എല്ലാ സ്ഥൂലജഗത്തിനെയും നിർമ്മിക്കുകയും പ്രളയസമയത്ത് എല്ലാറ്റിനെയും സൂക്ഷ്മകാരണത്തിലേക്ക് ലയിപ്പിക്കുകയും ചെയ്യുന്നു. ജീവാത്മാക്കൾക്ക് സ്ഥൂലജഗത്തിൽ സൂക്ഷ്മ ശരീരം മുക്തിയുടെ സാധനമായി തീരുന്നു.” (സംശയനിവാരിണി, പേജ്: 15)
read moreസ്ഥൂല ശരീരത്തിലൂടെ ആത്മാവ് സുഖവും ദുഃഖവും അനുഭവിച്ചറിയുന്നു. മോക്ഷാവസ്ഥയിലെത്തുന്നതുവരെ ജീവൻ എന്ന് പറയുന്നു. മോക്ഷാവസ്ഥയിൽ ആത്മാവ് സ്വന്തം രൂപത്തിൽ സ്ഥിതി ചെയ്യുന്നു. (സംശയനിവാരിണി, പേജ്: 16)
read more“സൃഷ്ടിയിലൂടെ ജീവാത്മാക്കൾക്ക് ശരീരം ലഭിക്കുന്നു. കർമ്മങ്ങളുടെ ഫലസ്വരൂപമായ പ്രകൃതി (സൃഷ്ടി) തന്നെ ഭോഗം പ്രദാനം ചെയ്യുന്നു. ഈശ്വരീയ ആനന്ദത്തെ പ്രാപിക്കുന്നതിനും സഹായിക്കുന്നു. അതായത് ഭോഗത്തിന്റെയും യോഗത്തിന്റെയും കാരണം പ്രകൃതിയുണ്ടാക്കുന്നു.” (സംശയനിവാരിണി, പേജ്: 15)
read more