“ഈശ്വരൻ എല്ലാ ഗുണങ്ങളുള്ളവനാണെന്നും സർവ്വദോഷരഹിതനുമാണെന്നും മനസ്സിലാക്കി സ്വന്തം ആത്മാവിനെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആജ്ഞക്കുമായി സമർപ്പണം ചെയ്യുന്നതാണ് സഗുണനിർഗുണോപാസന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

“ശുഭഗുണങ്ങൾ ഗ്രഹിക്കാൻ ഈശ്വരനോട് ആഗ്രഹം പ്രകടി പ്പിക്കുകയും ദോഷങ്ങൾ ഇല്ലാതാക്കാൻ പരമാത്മാവിന്റെ സഹായം തേടലുമാണ് സഗുണനിർഗുണ പ്രാർത്ഥന.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

“സഗുണ നിർഗ്ഗുണോപാസന പരമേശ്വരനിലുള്ള ഗുണങ്ങളെ മനസ്സിലാക്കി അവയുക്തമെന്ന് കാണുകയും അദ്ദേഹത്തിലില്ലാത്തവയറിഞ്ഞ് അവയില്ലാത്തതാണെന്ന് ഗ്രഹിക്കുകയും ചെയ്ത് കീർത്തിക്കുന്നതാണ് സഗുണ നിർഗുണ സ്തുതി.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

ഉപാസന “ഈശ്വരന്റെ ഗുണകർമ്മ സ്വഭാവങ്ങൾ പവിത്രമായിരിക്കുന്നത് പോലെ സ്വയവും അത്തരത്തിലാക്കാൻ ശ്രമിക്കുക. ഈശ്വരൻ സർവ്വവ്യാപകനും തന്നേ അതിൽ വ്യാപ്യനായും അറിഞ്ഞ് ഈശ്വരന്റെ സമീപം നാമും ഈശ്വരനും ഉണ്ട് എന്ന് യോഗാഭ്യാസത്താൽ സാക്ഷാത്കരിക്കുന്നതിനേ ഉപാസന എന്നു പറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

പ്രാർത്ഥന “തന്റെ സാമർത്ഥ്യത്തിലുപരി ഈശ്വരനേക്കുറിച്ച് വിജ്ഞാനം നേടുവാനായി ഈശ്വരനോട് യാചിക്കുക. ദുരഭിമാനത്തെ ഇല്ലാതാക്കൽ ഇതിന്റെ ഫലമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

ജൻമം “ശരീരധാരണം നടത്തി പ്രകടിപ്പിക്കുന്നതാണ് ജൻമം. പൂർവ്വം, പരം, മധ്യം എന്നിങ്ങനെ മൂന്നു പ്രകാരത്തിലുണ്ടിത്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

“ജീവാത്മാക്കൾ തങ്ങളുടെ കർമ്മങ്ങളനുഷ്ഠിക്കുന്നതിൽ സ്വതന്ത്രരും കർമ്മഫലമനുഭവിക്കുന്നതിൽ ഈശ്വരീയവ്യവസ്ഥയാൽ പരതന്ത്രരും ആണ്. അതേപോലെ സത്യാചാരം തുടങ്ങിയവ അനുഷ്ഠിക്കുന്നതിൽ ഈശ്വരൻ സ്വതന്ത്രനാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)

read more

You cannot copy content of this page