പരോപകാരം “എല്ലാ മനുഷ്യരുടെയും ദുരാചാരദുഃഖങ്ങൾ ഇല്ലാതാക്കുകയും ശ്രേഷ്ഠാചാരങ്ങളേയും സുഖത്തെയും വർദ്ധിപ്പിക്കുന്നതാണ് പരോപകാരം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read more“പരീക്ഷ അഞ്ചുതരത്തിലുണ്ട്. ഒന്ന് – ഈശ്വരൻ, അദ്ദേഹത്തിന്റെ ഗുണകർമ്മ സ്വഭാവം, വേദവിദ്യ, രണ്ട് – പ്രത്യക്ഷാദി പ്രമാണങ്ങൾ, മൂന്ന് – സൃഷ്ടിനിയമം, നാല് – ആപ്തൻമാരുടെ വ്യവഹാരം. അഞ്ചാമതായി തങ്ങളുടെ ആത്മാവിന്റെ പവിത്രത, വിദ്യ. ഈ അഞ്ചുപരീക്ഷകളിലൂടെ സത്യാസത്യനിർണയം നടത്തി സത്യത്തെ ഗ്രഹിക്കുകയും അസത്യത്തെ തള്ളിക്കളയുകയും വേണം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreആപ്തൻ “യഥാർത്ഥവക്താവും ധർമ്മാത്മാവും എല്ലാവരുടേയും സൗഖ്യത്തിനായി പ്രയത്നിക്കുന്നവനുമായവനേ ആപ്തൻ എന്നു വിളിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreഉപാദ്ധ്യായൻ “വേദങ്ങളുടെ ഭാഗങ്ങളേയോ അംഗങ്ങളേയോ പഠിപ്പിക്കുന്നയാൾ.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreപുരോഹിതൻ “യജമാനന് ഹിതകാരിയായ സത്യോപദേശം നൽകുന്നവൻ.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreഗുരു “മാതാപിതാക്കളും, സത്യത്തെ ഗ്രഹിച്ച് അസത്യത്തെ പരിത്യജിക്കുന്നവനുമാണ് ഗുരു എന്നുപറയുന്നത്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreആര്യൻ “ശ്രേഷ്ഠരായ വ്യക്തികൾക്ക് ആര്യൻ എന്നും ദുഷ്ടൻമാർക്ക് ദസ്യു എന്നും പറയുന്നതിനെ ഞാനും അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreയജ്ഞം “പണ്ഡിതൻമാരേ സൽക്കരിക്കുക ശിൽപ്പവിദ്യ, രസായനവിദ്യ, പദാർത്ഥവിദ്യ എന്നിവയ്ക്ക് അനുയോജ്യമായവ ചെയ്യുക, വിദ്യാദി ശുഭഗുണങ്ങളുടെ ദാനം, അഗ്നിഹോത്രം തുടങ്ങിയവയാൽ വായു, വൃഷ്ടി, ജലം, ഓഷധികൾ എന്നിവയെ ശുദ്ധീകരിച്ച് എല്ലാ ജീവജാലങ്ങൾക്കും സുഖം പ്രദാനം ചെയ്യുക എന്നിവ ഉത്തമമായവയായി അംഗീകരിക്കുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 558)
read moreസംസ്ക്കാരം “ശരീരം, മനസ്സ്, ആത്മാവ്, എന്നിവയേ ശ്രേഷ്ഠമാക്കിവെക്കുന്നതെന്തോ അതാണ് സംസ്ക്കാരം.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read moreപുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉയർന്നത് “സഞ്ചിത പ്രാരാബ്ധം ഉണ്ടാകുന്നതും ഏതൊന്ന് ശുദ്ധമായി തീർന്നാൽ സർവ്വതും ശുദ്ധമാകുന്നതും തകർന്നാൽ സർവ്വതും തകരുന്നതുമാണ് പുരുഷാർത്ഥം. അതിനാൽ പുരുഷാർത്ഥം പ്രാരാബ്ധത്തേക്കാൾ ഉന്നതമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 557)
read more