ഓം സമിധാഗ്നിം ദുവസ്യത ഘൃതൈർബോധയതാതിഥിം |ആസ്മിൻ ഹവ്യാ ജുഹോതന സ്വാഹാ ||ഇദമഗ്നയേ ഇദം ന മമ || ഞങ്ങൾ സമിധ കൊണ്ടും നെയ്യ് കൊണ്ടും ആഹുതികൾ അർപ്പിച്ച് യജ്ഞാഗ്നിയെ ജ്വലിപ്പിക്കുന്നു. സ്വന്തം താൽപ്പര്യങ്ങൾ നേടിയെടുക്കാനായി ഈ പദാർത്ഥങ്ങൾ അർപ്പിക്കുക അല്ല ഞങ്ങൾ ചെയ്യുന്നത്, മറിച്ച് സർവ്വ പ്രാണികളുടേയും ഗുണത്തിനായി ലക്ഷ്യമിട്ടാണ് ഇവ അർപ്പിക്കുന്നത്. അല്ലയോ പരമേശ്വരാ! ഈ ലക്ഷ്യപ്രാപ്തിക്കായി…
read moreഅയന്ത ഇധ്മ ആത്മാ ജാതവേദസ്തേനേ ധ്യസ്വ വർധസ്വ ചേദ്ധ വർധയചാസ്മാൻ പ്രജയാ പശുഭിർ ബ്രഹ്മവർചസേനാന്നാദ്യേന സമേധയ സ്വാഹാ ||ഇദമഗ്നയേ ജാതവേദസേ ഇദം ന മമ | (ആശ്വാലായനഗൃഹ്യസൂക്തം 1.10.12) എല്ലാ ഐശ്വര്യത്തിന്റെയും അധിപതിയായവനെ! ഈ സമിധ നിന്റെ ജീവനമാകുന്നു. ഇത് മൂലം പ്രകാശിക്കുകയും വളരുകയും ചെയ്താലും. ഇത്, നിശ്ചയമായും ഞങ്ങളേയും കൂടി വളർത്തുന്നു. പ്രജകളാലും കന്നുകാലികളാലും ജ്ഞാനതേജസ്സിനാലും ദഹന…
read moreഉദ്ബുധ്യസ്വാഗ്നേ പ്രതിജാഗൃഹി ത്വമിഷ്ടാപൂർത്തേ സംസൃജേഥാമയം ച lഅസ്മിന്ത് സധസ്ഥേ അധ്യുത്തരസ്മിൻ വിശ്വേ ദേവാ യജമാനശ്ച സീദത || (യജുർവേദം 15. 54) അല്ലയോ ദയാമയനായ പ്രഭോ! ഞങ്ങളാൽ സ്ഥാപിക്കപ്പെട്ട അഗ്നി നല്ല പ്രകാരത്തിൽ പ്രദീപ്തമാക്കിയാലും (ഇതിൽ യജ്ഞകർത്താവിന് ശീഘ്ര ഉന്നതിക്കായുള്ള തീവ്ര ഇച്ഛാധ്വനിയുണ്ട്. ഞങ്ങളുടെ വിദ്വാന്മാരായ സഹയോഗികൾ ഞങ്ങളുടെ വയ്യക്തികവും സാർവ്വജനികഹിതകാരിയുമായ കാര്യങ്ങൾക്കായി ഞങ്ങളുടെ ഒപ്പം ഉണ്ടാകട്ടെ. ഭൗതിക…
read moreഓം ഭൂർ ഭുവഃ സ്വർദ്യൗരിവ ഭൂമ്നാ പൃഥിവീവവരിമ്ണാ തസ്യാസ്തേ പൃഥിവീ ദേവ യജനി പൃഷ്ഠേfഗ്നിമന്നാദമന്നാദ്യായാദധേ || (യജുർവേദം 3. 5) അങ്ങ് എല്ലാവരുടേയും പ്രാണസ്വരൂപനും ദുഃഖനാശകനും സുഖദായകനുമാണ്. അങ്ങയുടെ നിത്യ യജ്ഞാനുഷ്ഠാനത്തിനായുള്ള ആജ്ഞപ്രകാരം ഞങ്ങൾ യജ്ഞകുണ്ഡത്തിൽ അഗ്നിയെ സ്ഥാപിക്കുന്നു. യജ്ഞകുണ്ഡം വിശാലമായ ദേവയജ്ഞഭൂമിയുടെ പ്രതീകമാണ്. യജ്ഞ കുണ്ഡത്തിൽ പ്രജ്വലിപ്പിച്ച അഗ്നി ഹവിസ്സിന്റെ ഉപഭോഗം ചെയ്യുന്നു. (അഗ്നി ഹവിസ്സിന്റെ ദ്രവ്യത്തെ…
read moreഅഭയം മിത്രാദഭയമമിത്രാദഭയം ജ്ഞാതാദഭയം പരോക്ഷാത് |അഭയം നക്തമഭയം ദിവാ നഃസർവാ ആശാ മമ മിത്രം ഭവന്തു || അല്ലയോ ഭഗവാനെ! അങ്ങയുടെ ദിവ്യകാരുണ്യത്താൽ ഞങ്ങൾ മിത്രങ്ങളിൽനിന്നും മിത്രങ്ങൾ അല്ലാത്തവരിൽ നിന്നും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായവരിൽ നിന്നും നിർഭയരായിരിക്കട്ടെ. പകലും രാത്രിയും ഭയമില്ലാത്തതാകട്ടെ. എല്ലാ ദിശകളും എല്ലാവരും ഞങ്ങളുടെ സുഹൃത്തുക്കളായിരിക്കട്ടെ. O LORD! BY YOUR DIVINE GRACE WE SHOULD…
read moreഅഭയം നഃ കരത്യന്തരിക്ഷമഭയം ദ്യാവാപൃഥിവീ ഉഭേ ഇമേ lഅഭയം പശ്ചാദഭയം പുരസ്താ ദുത്തരാദധരാദഭയം നോ അസ്തു ll (അഥർവ്വവേദം 19. 15. 5) മധ്യവർത്തിയായ ലോകം ഞങ്ങൾക്ക് നിർഭയമാകട്ടെ, ഈ രണ്ട്, ദ്യുലോകവും ഭൂലോകവും ഞങ്ങൾക്ക് ഭയമില്ലാത്തതാവട്ടെ. രാത്രിയിൽ ഭയമില്ലാതാകട്ടെ, പകൽ ഭയമില്ലാതാകട്ടെ. ഞങ്ങളുടെ എല്ലാ വശങ്ങളും ദിക്കുകളും സർവ്വത്ര, എല്ലാവരും എന്റെ മിത്രങ്ങൾ ആയിത്തീരട്ടെ. O ALL…
read moreസ ന: പവസ്വ ശം ഗവേ ശം ജനായ ശമർവതേ lശം രാജന്നോഷധീഭ്യ: ll (സാമവേദം 1. 1. 3) അല്ലയോ പ്രഭോ! സർവ്വോൽപാദകനും സോമസ്വരൂപിയുമായ ഭഗവൻ, ഇപ്രകാരമുള്ള അങ്ങ് ഞങ്ങളെ ശുദ്ധരാക്കിയാലും. ഗോക്കൾക്കായി മംഗളം ചെയ്താലും. മനുഷ്യർക്ക് മംഗളം ചെയ്താലും. കുതിരകൾക്ക് മംഗളം ചെയ്താലും. ഓഷധികൾക്ക് മംഗളം ചെയ്താലും. OH LORD! MAY YOU PURIFY US…
read moreസുഷാരഥിരശ്വാനിവ യൻമനുഷ്യാന്നേനീയതേfഭീശുഭിർവാജിനfഇവ lഹൃത്പ്രതിഷ്ഠം യദജിരം ജവിഷ്ഠം തന്മേ മനഃ ശിവസങ്കല്പമസ്തു ll (യജുർവേദം 34.6) എങ്ങനെ ഉത്തമനായ സാരഥി കുതിരകളെ നയിക്കു ന്നുവോ, അവ്വിധം മനുഷ്യരുടെ ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ കടിഞ്ഞാണിട്ട് നയിക്കുന്നതും ഹൃദയത്തിൽ പ്രതിഷ്ഠിതമായതും ജര ബാധിക്കാത്തതും വേഗമേറിയതുമായ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ. O GOD! AS A SKILFUL CHARIOTEER DRIVES WITH REINS THE FLEET- FOOT…
read moreഓം യസ്മിനൃച: സാമ യജുങ്ഷി യസ്മിൻ പ്രതിഷ്ഠിതാ രഥനാഭാവിവാരാ: ।യസ്മിൻശ്ചിത്തങ്സർവ്വമോതം പ്രജാനാംതന്മേ മന: ശിവസങ്കല്പമസ്തു ll ഏതൊന്നിലാണോ ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവ്വവേദം എന്നീ വേദങ്ങൾ രഥചക്രനാഭിയിൽ ആരക്കാലുപോലെ ഉറച്ച് സ്ഥിരമായിരിക്കുന്നത്, പ്രാണികളുടെ ചിത്തം ഏതിൽ ഉറച്ച് സർവ്വത്ര വ്യാപിച്ച് വർത്തിക്കുന്നുവോ, അതിൽ എന്റെ മനസ്സ് ഉറച്ച് ശിവസങ്കൽപ്പമയമാകട്ടെ. O LORD! WHEREIN THE RIG, SAM, YAJU-VERSES…
read moreയേനേദംഭൂതം ഭുവനംഭവിഷ്യത്പരിഗൃഹീതമമൃതേന സർവ്വമ് lയേന യജ്ഞസ്തായതേ സപ്തഹോതാതന്മേ മനഃ ശിവസങ്കല്പമസ്തു ll ഈ അമൃതരൂപിയായ മനസ്സിന്റെ മനസ്സ്, ഭൂതം-ഭാവി- വർത്തമാനം ഇവയെല്ലാം അറിഞ്ഞിരിക്കുന്നു. ജ്ഞാനേന്ദ്രിയങ്ങളഞ്ചും അഹം ബുദ്ധിയും ചിത്തവും ചേർന്ന് സപ്തർഷികൾ ഏത് മനസ്സാൽ കർമ്മങ്ങൾ അനുഷ്ഠിക്കുന്നുവോ, യജ്ഞ വിസ്താരം ചെയ്യുന്നുവോ, ആ മനസ്സ് ശിവസങ്കൽപ്പയുക്തമാവട്ടെ. O LORD! WHEREBY, COUPLED WITH IMMORTAL GOD, THE PAST,…
read more