SSLC ക്ക് ശേഷം സംസ്കൃതം ഐച്ഛിക വിഷയമായി പ്ലസ് ടു കോഴ്സിന് ചേരാൻ കാറൽമണ്ണ വേദഗുരുകുലത്തിൽ അവസരം.

സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയുടെ (കേന്ദ്രീയ സംസ്‌കൃത സർവകലാശാല, ഡൽഹി) കാറൽമണ്ണ വേദഗുരുകുലം (പാലക്കാട്‌ ജില്ല) ക്യാമ്പസിൽ 2024-25 അധ്യയന വർഷത്തിലേക്ക് പ്രാക് ശാസ്ത്രി (+1) കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. സംസ്കൃതം ഒരു വിഷയമായി SSLC പാസ്സായവർക്കാണ് പ്രവേശനത്തിന് അർഹതയുണ്ടാവുക. ഈ വർഷം SSLC പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. 2024 ഏപ്രിൽ മാസത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്. ഗുരുകുലത്തിൽ താമസിച്ചു പഠിക്കുവാൻ സൗകര്യം ഉണ്ടായിരിക്കും. പെൺകുട്ടികൾക്ക് വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ ആയിരിക്കും പഠനത്തിനും താമസത്തിനുമുള്ള വ്യവസ്ഥകൾ. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം നൽകുക. താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഇതോടൊപ്പം കൊടുക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.

https://forms.gle/tr3saS6mCuQu6Tfv6

കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

എന്ന്,

🙏

സെക്രട്ടറി,
വേദഗുരുകുലം,
സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി,
കാറൽമണ്ണ വേദഗുരുകുലം ക്യാമ്പസ്

You cannot copy content of this page