നമസ്തേ,
കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രാവണ പൂർണ്ണിമ ദിനമായ 2026 ജൂലൈ 29ന് ബുധനാഴ്ച (നിരയന പഞ്ചാംഗപ്രകാരം ആഷാഢപൂർണ്ണിമ – ഗുരുപൂർണ്ണിമ) കാലത്ത് 6.50 മുതൽ 8 മണി വരെ വിശിഷ്ടമായ ശ്രാവണി ഉപാകർമ്മം (പുണൂൽ മാറ്റുന്ന ചടങ്ങ്)നടക്കുന്നു. വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, പൂർവ്വവിദ്യാർത്ഥികൾ, ഇപ്പോഴും ഓൺലൈൻ /ഓഫ് ലൈൻ പഠനം നടത്തുന്നവർ, രക്ഷിതാക്കൾ, അഭ്യുദയ കാംക്ഷികൾ, ധർമ്മ ജിജ്ഞാസുക്കൾ തുടങ്ങി ഏവരും ഈ മഹത് ചടങ്ങിൽ സംബന്ധിച്ച് അചാര്യന്മാരുടെ യഥാവിധി അനുഗ്രഹം വാങ്ങി പഠന- പാഠനം തുടരുന്ന ഒരു അവസരമാണിത്.
ശ്രാവണി ഉപാകർമ്മത്തിൽ (പൂണൂൽ മാറ്റുന്ന ചടങ്ങിൽ) പങ്കെടുക്കുന്നവർ അഗ്നിഹോത്രത്തിൽ ആഹുതി അർപ്പിക്കുന്നതിനായി പ്ലാശ് മരത്തിന്റെ തോലോടുകൂടിയ എട്ട് അംഗുലം (ഏകദേശം 20 സെ.മീ.) നീളമുള്ള മൂന്ന് സമിധകളും 50 ഗ്രാം ശുദ്ധമായ പശുവിൻ നെയ്യും കൊണ്ടുവരേണ്ടതാണ്.
ചടങ്ങിനുള്ള ഒരുക്കങ്ങൾ സുഗമമായി ക്രമീകരിക്കുന്നതിനായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ദയവായി മുൻകൂട്ടി Google Form വഴി രജിസ്റ്റർ ചെയ്യുക.
Google Form:
https://forms.gle/duH2o7afvpJNduAC8
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
9497525923, 9446575923
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 9497525923, 9446575923
ഈ വിശേഷ ചടങ്ങുകളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
TEAM VEDA GURUKULAM
https://vedagurukulam.org
