✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
യസ്ത്വാമഗ്നേ ഹവിഷ്പതിർദൂതം ദേവ സപർയതി ।
തസ്യ സ്മ പ്രാവിതാ ഭവ ॥
(ഋഗ്വേദം 1.12.8)
“ദൂത” എന്ന പദം ഈശ്വരനിൽ നിന്ന് ജ്ഞാനം പ്രാപിപ്പിക്കുന്നവനും, ഭൗതിക അഗ്നിയിൽ ദ്രവ്യങ്ങളെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നവനും എന്ന അർത്ഥത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. ഹൃദയത്തിൽ പരമാത്മാവിനെ ധ്യാനിക്കുന്ന ആസ്തികർ ഈശ്വരനാൽ സംരക്ഷിക്കപ്പെട്ട് പാപങ്ങളെ ഉപേക്ഷിച്ച് ധർമ്മാത്മാക്കളായി സുഖം പ്രാപിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
