✍️ കെ. എം. രാജൻ മീമാംസക്

സ്നാന മന്ത്രം

രണ്ടാമത്തെ മന്ത്രം

ഋഷി, ദേവത, ച്ഛന്ദസ്, സ്വരം

ഋഗ്വേദത്തിൽ: ഋഷി: ത്രിശിരാസ്ത്വാഷ്ട്ര:, സിന്ധുദ്വീപോ വാംബരീഷ:
| ദേവതാ ആപ: | ച്ഛന്ദ: ഗായത്രീ | സ്വര: ഷഡ്ജ: ||

അഥർവ്വ വേദത്തിൽ : ഋഷി: സിന്ധുദ്വീപ | ദേവതാ ആപ: | ച്ഛന്ദ: ഗായത്രീ ||

യോ വഃ ശിവതമോ രസസ്തസ്യ
ഭാജയതേ ഹ നഃ |
ഉശതീരിവ മാതരഃ || 2 ||
(ഋഗ്വേദം 10.9.3, അഥർവ്വ വേദം 1.5.2)

പദാർത്ഥം : (യ:) ഏതെല്ലാം (വ:) ഈ ജലത്തിൽ (ശിവതമ: രസ:) അത്യന്ത മംഗളകാരിയായ രസങ്ങൾ = തത്വങ്ങൾ = ഗുണങ്ങൾ ഉണ്ട്. അവ (ന: ഇഹ ഭാജയത)ഞങ്ങൾക്ക് ഇവിടെ (സ്നാന വേളയിൽ) പ്രാപിക്കുമാറാകട്ടെ. (ഉശതീ: മാതര ഇവ) എപ്രകാരമാണോ മുലപ്പാൽ ആഗ്രഹിക്കുന്ന കുഞ്ഞിന് അമ്മ അത് നൽകുന്നത് അപ്രകാരം സേവനം ചെയ്യുന്നു.

ഭാവാർത്ഥം : ജലത്തിൽ സുഖത്തെ നൽകുന്ന തൃപ്തികരമായ ഒരു സ്വാദ് ഉണ്ട്. അത് ഭോജനത്തെ രസമയമാക്കുന്നു. അപ്രകാരം ആപ്തൻമാരുടെ ജ്ഞാനരസം ആത്മാവിന് സുഖത്തേയും ജീവിതത്തേയും നൽകുന്നു. അവരുടെ ഉപദേശങ്ങൾ ശ്രവിക്കേണ്ടതുണ്ട്.

(കടപ്പാട്: പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസകിന്റെ നിത്യകർമ്മ വിധി എന്ന ഗ്രന്ഥവും ഋഗ്വേദം പത്താം മണ്ഡലം ഒമ്പതാം സൂക്തം രണ്ടാം മന്ത്രത്തിന് ബ്രഹ്മമുനി പരിവ്രാജക് വിദ്യാമാർത്താണ്ഡ് എഴുതിയ ഭാവാർത്ഥവും)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page