✍️ കെ. എം. രാജൻ മീമാംസക്

സ്നാന മന്ത്രം

മൂന്നാമത്തെ മന്ത്രം

ഋഷി, ദേവത, ച്ഛന്ദസ്, സ്വരം

ഋഗ്വേദത്തിൽ: ഋഷി: ത്രിശിരാസ്ത്വാഷ്ട്ര:, സിന്ധുദ്വീപോ വാംബരീഷ: | ദേവതാ ആപ: | ച്ഛന്ദ: ഗായത്രീ | സ്വര: ഷഡ്ജ: ||

അഥർവ്വ വേദത്തിൽ : ഋഷി: സിന്ധുദ്വീപ | ദേവതാ ആപ: | ച്ഛന്ദ: ഗായത്രീ ||

തസ്മാ അരം ഗമാമ വോ യസ്യ ക്ഷയായ ജിന്വഥ |
ആപോ ജനയഥാ ച ന: 3
(ഋഗ്വേദം 10.9.3, അഥർവ്വ വേദം 1.5.3)

പദാർത്ഥം : (യസ്യ) ആരുടെ രസമാണോ (ക്ഷയായ) അതിൽ വസിക്കാൻ, സംയോജിപ്പിക്കാൻ, സ്ഥാപിക്കാൻ (ആപ:) ഹേ ജലമേ ! (ജിന്വഥ) തൃപ്തികാരകമാവുന്നത് (തസ്മൈ) ആ രസത്തിന്റെ പുഷ്ടിക്കായി (വ:) നിന്നേ (അരം ഗമാമ) ഞങ്ങൾ പൂർണ്ണമായും സേവനം ചെയ്യുന്നു (ച) കൂടാതെ (നഃ) ഞങ്ങളെ (ജനയഥ) നീ സമ്പുഷ്ടമാക്കുന്നു, സമൃദ്ധമാക്കുന്നു. ആരോഗ്യവാന്മാരാക്കുന്നു.॥3॥

അർത്ഥം: ജലത്തിന്റെ സത്ത ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അതിനെ സമ്പുഷ്ടമാക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ, നിങ്ങളുടെ പണ്ഡിതന്മാരുടെ അറിവിന്റെ സത്ത ആത്മാവിലേക്ക് ആഗിരണം ചെയ്യപ്പെടുകയും അതിന് ശക്തി നൽകുകയും ചെയ്യുന്നു.

(കടപ്പാട്: പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസകിന്റെ നിത്യകർമ്മ വിധി എന്ന ഗ്രന്ഥവും ഋഗ്വേദം പത്താം മണ്ഡലം ഒമ്പതാം സൂക്തം മൂന്നാം മന്ത്രത്തിന് ബ്രഹ്മമുനി പരിവ്രാജക് വിദ്യാമാർത്താണ്ഡ് എഴുതിയ ഭാവാർത്ഥവും)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page