✍️ കെ. എം. രാജൻ മീമാംസക്
നാഹം തന്തും ന ബിജാനാമ്യോതും ന യം വയന്തി സമരേfതമാനാഃ ।
കസ്യ സ്വിത് പുത്ര ഇഹ വക്ത്വാനി പരോ വദാത്യവരേണ പിത്രാ ॥
(ഋഗ്വേദം 6.9.2)
വിദ്വാന്മാരുടെ സിദ്ധാന്തമനുസരിച്ച്, രണ്ട് മാതാക്കളിൽ നിന്നും രണ്ട് പിതാക്കന്മാരിൽ നിന്നും ജനിക്കുന്നവൻ ആരുടെ പുത്രനാണെന്ന് ആളുകൾക്ക് അറിയില്ല. ശരീരത്തിന് ജന്മം നൽകുന്നവർ മാതാപിതാക്കളാകുന്നതുപോലെ, ആചാര്യനും വിദ്യയും ചേർന്ന് വിദ്യാവാനായ ദ്വിജനെ സൃഷ്ടിക്കുന്നു എന്ന കാര്യം എല്ലാവരും അറിയണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
