✍️ കെ. എം. രാജൻ മീമാംസക്
ജുജുരുഷോ നാസത്യോത വവ്രിം പ്രാമുജ്ജതം ദ്രാപിമിവ ച്യവാനാത് ।
പ്രാതിരതം ജഹിതസ്യായുർദസത്രാദിത് പതിമകൃണുതം കനീനാമ് ॥
(ഋഗ്വേദം 1.116.10)
രാജാക്കന്മാരും ഉപദേശകരും ദാതാക്കളുടെ ദുഃഖം നീക്കണം. വിദ്യ അഭ്യസിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും സംരക്ഷിച്ച് അവർക്ക് നല്ല വിദ്യാഭ്യാസവും പരിശീലനവും നൽകണം. ബാല്യവിവാഹം തടഞ്ഞ്, പുരുഷന്മാർക്ക് 48 വയസ്സുവരെയും സ്ത്രീകൾക്ക് 24 വയസ്സുവരെയും സ്വയംവര വിവാഹം നടത്താൻ അവസരമൊരുക്കി എല്ലാവരുടെയും ആത്മബലവും ശാരീരികബലവും വർധിപ്പിക്കണം.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
