✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

സ നോ ബന്ധുർ ജനിതാ സ വിധാതാ ധാമാനി വേദ ഭുവനാനി വിശ്വാ ।
യത്ര ദേവാ അമൃതമാനശാനാസ്തൃതീയേ ധാമന്നധ്യൈരയന്ത ॥

(യജുർവേദം 32.10)

അല്ലയോ മനുഷ്യരേ! ശുദ്ധസ്വരൂപനായ പരമേശ്വരനിൽ യോഗികളും വിജ്ഞാനികളുമായ മഹാത്മാക്കൾ മോക്ഷരൂപമായ പരമാനന്ദം പ്രാപിച്ച് ആനന്ദിക്കുന്നു. ആ പരമേശ്വരനെയാണ് സർവ്വജ്ഞനും, സകല സൃഷ്ടിയുടെയും ഉത്ഭവകാരണനും, എപ്പോഴും ബന്ധു (സഹായകൻ) ആയിരിക്കുന്നവനുമായി മനസ്സിലാക്കി ആരാധിക്കേണ്ടത്.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page