WORKSHOP ON VAIDIK SANDHYA (UDGEETHA SWADHYAYAM) AT VEDA GURUKULAM FROM 2026 JULY 28 TO 30 (TUESDAY, WEDNESDAY AND THURSDAY)

വേദഗുരുകുലത്തിൽ വെച്ച് ഉദ്ഗീഥ സ്വാധ്യായം (വൈദിക സന്ധ്യാവന്ദനം പഠന ശിബിരം) സായനപഞ്ചാംഗമനുസരിച്ച് ശ്രാവണശുക്ല ചതുർദശി, ശ്രാവണപൂർണ്ണിമ, ശ്രാവണ കൃഷ്ണ പ്രതിപദ (ജൂലൈ 28, 29, 30 ചൊവ്വ, ബുധൻ, വ്യാഴം) നടത്തുന്നു.

പ്രിയ വേദബന്ധു,

നമസ്തേ,

പ്രാചീന സംസ്കാരങ്ങളിൽ വെച്ച് ഏറ്റവും പ്രാചീനവും ശ്രേഷ്ഠവുമായ സംസ്കാരമാണ്
വൈദിക സംസ്കാരം. ഇതിന്റെ വൈശിഷ്ട്യത്തിന്റെ ഒരു പ്രധാന കാരണം ഇതിലുള്ള ആചാരാനുഷ്ഠാനങ്ങളാണ്. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനങ്ങളാണ് “പഞ്ചമഹായജ്ഞങ്ങൾ”.
അതിൽ തന്നെ സന്ധ്യാവന്ദനത്തിന് അദ്വിതീയമായ സ്ഥാനമാണുള്ളത്. സന്ധ്യാവന്ദന പദ്ധതിയുടെ ഗഹനമായ ഒരു പഠനശിബിരം വേദഗുരുകുലത്തിൽ സംഘടിപ്പിക്കുന്നു.’
“വേദഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസകിന്റെ” *നേതൃത്വത്തിൽ സായനപഞ്ചാംഗമനുസരിച്ച് ശ്രാവണശുക്ല ചതുർദശി, ശ്രാവണപൂർണ്ണിമ, ശ്രാവണ കൃഷ്ണ പ്രതിപദ (ജൂലൈ 28, 29, 30 ചൊവ്വ, ബുധൻ, വ്യാഴം) തീയതികളിലാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. സന്ധ്യാവന്ദനത്തിന്റെ വിവിധ തലങ്ങൾ മനുഷ്യമസ്‌തിഷ്കത്തെ എങ്ങനെ വികസിപ്പിക്കുന്നു? അസാധ്യമെന്ന് തോന്നുന്ന പല കാര്യങ്ങളും വിധിയാം വണ്ണം സന്ധ്യാവന്ദനം അനുഷ്ഠിക്കുന്ന ഒരു യഥാർത്ഥ ഉപാസകന് ഇച്ഛാശക്തിയോടെ സാധ്യമാകുന്നതെങ്ങനെ? പരമ പുരുഷാർത്ഥമായ ഈശ്വരസാക്ഷാത്ക്കാരം സന്ധ്യാവന്ദനത്തിലൂടെ എങ്ങനെ സാധ്യമാക്കാം തുടങ്ങിയ അതിഗഹനമായ വിഷയങ്ങൾ ആണ് ഈ ശിബിരത്തിൽ സ്വാദ്ധ്യായം ചെയ്യുന്നത്.

*വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവരും പഞ്ചമഹായജ്ഞങ്ങൾ സ്ഥിരം അനുഷ്ഠിക്കുന്നവർക്കുമാണ് ശിബിരത്തിൽ പ്രവേശനം നൽകുക. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളു. ഗുരുകുലത്തിലെ ദിനചര്യ അനുസരിച്ച് മുഴുവൻ സമയവും ക്ലാസുകളിൽ പങ്കെടുക്കേണ്ടതും നിർബന്ധമാണ്.

ശിബിരത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ശിബിരാർത്ഥികൾ ജൂലൈ 27 ന് തിങ്കളാഴ്ച വൈകുന്നേരം 7 ന് മുമ്പായി വേദഗുരുകുലത്തിൽ എത്തണം. ജൂലൈ 30 ന് വ്യാഴാഴ്ച നടക്കുന്ന പൗർണ്ണമാസേഷ്ടി പൂർത്തിയാക്കി ഉച്ച ഭക്ഷണശേഷം ശിബിരം അവസാനിക്കുന്നത് വരെ എല്ലാവരും പൂർണ്ണസമയവും ഈ ശിബിരത്തിൽ ഉണ്ടായിരിക്കണം. ക്ലാസ്സുകൾക്ക് ശേഷമുള്ള സമയത്ത് പരമാവധി മൗനവ്രതം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ശിബിരം കഴിയുന്നത് വരെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം ഉണ്ടായിരിക്കും.

ശിബിരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വേദഗുരുകുലത്തിൽ നിന്ന് പ്രമാണ പത്രം നൽകുന്നതാണ്.

ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യുന്നവർക്കേ ശിബിരത്തിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ.) താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.
രജിസ്ട്രേഷൻ അവസാനിക്കുന്ന തിയ്യതി: 2026 ജൂലൈ 25ന് വൈകുന്നേരം 5 മണി.
https://forms.gle/PgHqmLco1FN1ZnCMA

കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെ) ബന്ധപ്പെടുക.

TEAM VEDA GURUKULAM

You cannot copy content of this page