
ശ്രാവണി ഉപാകർമ്മവും വൈദികസ്വാധ്യായവും
ജൂലൈ 10 ന് വ്യാഴാഴ്ച വേദഗുരുകുലത്തിൽ നടക്കുന്ന ശ്രാവണി ഉപാകർമ്മം ചടങ്ങ് മറ്റ് ജില്ലകളിൽ നിന്നും വരുന്നവരുടെ സൗകര്യം (ഇന്നും നാളെയുമായി നടക്കുന്ന വാഹന പണിമുടക്ക് മൂലം വന്നുചേർന്ന അസൗകര്യം പരിഗണിച്ച്) കൂടി കണക്കിലെടുത്ത് കാലത്ത് 9 മണിക്ക് (ഉച്ചക്ക് 12 മണി വരെ) ആയിരിക്കും നടത്തുക. നേരത്തെ ഇത് കാലത്ത് 7നാണ് നിശ്ചയിച്ചിരുന്നത്. ഉപാകർമ്മത്തിന്റെ ഭാഗമായുള്ള പുണൂൽ മാറ്റുന്ന ചടങ്ങിന് പുറമെ ചതുർവേദ സ്വാധ്യായം, സത്യാർത്ഥ പ്രകാശം മൂന്നാം സമൂല്ലാസത്തിലെ വിഷയങ്ങളുടെ (അധ്യയന – അധ്യാപന വിധി, ഗുരുകുല വർണ്ണന, ഉപനയനം, പഠന – പാഠന കാര്യം, സ്ത്രീകളുടെ വേദാധ്യയനം)പഠന ക്ലാസും ഉണ്ടായിരിക്കുന്നതാണ്.
ഈ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ വ്യവസ്ഥകൾ ഒരുക്കുന്നതിന്റെ ഭാഗമായി മുൻകൂട്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌ത് പേരുകൾ രജിസ്ട്രർ ചെയ്യേണ്ടതാണ്. https://forms.gle/uPARNjq6a96qHC5t9
കൂടുതൽ വിവരങ്ങൾക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ)ബന്ധപ്പെടാവുന്നതാണ്.
TEAM VEDA GURUKULAM
