
സത്യാർത്ഥപ്രകാശം സ്വാധ്യായം – ഒന്നാം ദിനം (ശ്രാവണ പൂർണ്ണിമ – 10.07.2025)
“അധർമ്മബുദ്ധികളായ മനുഷ്യർ ധർമ്മത്തിന്റെ അതിർത്തിയെ അതിലംഘിച്ച് (കുളത്തിലുള്ള വെള്ളം വരമ്പുകൾ പൊട്ടിച്ചുംകൊണ്ട് നാലുപാടും ഒഴുകിപ്പരക്കുന്നതുപോലെ) അസത്യഭാഷണം, കാപട്യം, പാഷണ്ഡവൃത്തി രക്ഷാമാർഗ്ഗങ്ങളായ വേദങ്ങളെ ഖണ്ഡിക്കുക, വിശ്വാസവഞ്ചനം ചെയ്യുക മുതലായ ദുഷ്കർമ്മങ്ങളെക്കൊണ്ട് അന്യന്റെ അഭിവൃദ്ധിയെ പ്രാപിയ്ക്കുന്നു. പിന്നീട് ധനാദ്യൈശ്വര്യംകൊണ്ട് വിശേഷപ്പെട്ട അന്നപാനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, വാഹനങ്ങൾ, സ്ഥാനമാനങ്ങൾ, മാന്യസ്ഥിതി എന്നിവയെ ലഭിക്കുന്നു. അന്യായം പ്രവർത്തിച്ചു ശത്രുജനങ്ങളെ ജയിക്കുകയും ചെയ്യുന്നു. അതിന്റെ ശേഷം വേരറുത്ത മരം വീഴുന്നതുപോലെ പെട്ടെന്ന് അധഃപതിച്ചു നാശത്തെ പ്രാപിയ്ക്കുകയും ചെയ്യുന്നു.”
(സത്യാർത്ഥപ്രകാശം ചതുർത്ഥോല്ലാസം, പേജ്: 117)
സത്യാർത്ഥപ്രകാശം പുസ്തകം ആവശ്യമുള്ളവർക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ) ബന്ധപ്പെടാവുന്നതാണ്
Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.org
