സത്യാർത്ഥപ്രകാശം സ്വാധ്യായം – ആറാം ദിനം (ശ്രാവണ കൃഷ്ണ പഞ്ചമി- 15.07.2025)

ഈശ്വരൻ

ഈശ്വരൻ എല്ലാവരേയും ഉപദേശിക്കുന്നു:- അല്ലയോ മാനവന്മാരെ, ഞാൻ ഈശ്വരനും, മറ്റെല്ലാവരേക്കാളും മുമ്പുള്ളവനും, സകല ജഗത്തിന്റേയും അധിപതിയും ആകുന്നു. ജഗത്തിന്റെ മൂലകാരണം ഞാനാകുന്നു. സർവ്വസമ്പത്തുക്കളേയും ജയിച്ചു സ്വാധീനപ്പെടുത്തി അന്യന്മാർക്കു നൽകുന്നതും ഞാൻ തന്നെയാണ്. സകല ജീവജാലങ്ങളും എന്നെ പുത്രന്മാർ പിതാവിനെയെന്നപോലെ തന്നെ വിചാരിച്ചു വിളിച്ചുകൊള്ളട്ടെ. സകല പ്രാണികൾക്കും സുഖപ്രദമായ ലോകത്തെ പരിപാലിക്കുന്നതിനായി ഞാൻ പലവിധത്തിലുള്ള ഭക്ഷണപദാർത്ഥങ്ങളെ പങ്കിട്ടുകൊടുക്കുന്നു.

(സത്യാർത്ഥപ്രകാശം സപ്തമോല്ലാസം, പേജ്: 187)

Join our Whatsapp Group: https://chat.whatsapp.com/Jj2EScHZi8YHiV7tbRU9d3
🙏
TEAM VEDA GURUKULAM
https://vedagurukulam.com

You cannot copy content of this page