വെള്ളിനേഴി ആര്യസമാജത്തിന്റെ പന്ത്രണ്ടാം വാർഷികം, കാറൽമണ്ണ വേദ ഗുരുകുലത്തിൻ്റെ പത്താം വാർഷികാഘോഷം, വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിന്റെ രണ്ടാം വാർഷികം എന്നിവയുടെ ഭാഗമായി നടന്ന ഋഷി പ്രണാമം 2025 വേദപ്രചാര സമ്മേളനം 2025 ഡിസംബർ 23 ന് വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡിസംബർ 23 ന് കാലത്ത് 6.50 ന് നടന്ന ബൃഹദ് അഗ്നിഹോത്രത്തോടെ ആരംഭിച്ച ആഘോഷത്തിൽ വേദഗുരുകുലത്തിൻ്റെ പുതിയ കെട്ടിയമായ
ലേഖ്റാം സ്മൃതിഭവനം ഗ്രൗണ്ട് ഫ്ലോർ ലോകാർപ്പണം, ധ്വജാരോഹണം എന്നിവ ശ്രീ. അജയ് ജിൻഡാൽ നിർവ്വഹിച്ചു. സീമാജാഗരൺ മഞ്ച് അഖില ഭാരത സംയോജകൻ ശ്രീ. എ. ഗോപാലകൃഷ്ണൻ, സ്വാമി ആശുതോഷ്‌ ജി പരിവ്രാജക്, വേദഗുരുകുലം ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സ്വാഗത ഗീതത്തോട് കൂടി ആരംഭിച്ച പൊതുപരിപാടിയിൽ പരേതനായ ബലേശ്വർ മുനിജിക്ക് ശ്രദ്ധാഞ്ജലി സമർപ്പിച്ചു. സ്വാമി അശുതോഷ് ജി പരിവ്രാജക്, ആചാര്യ വാംദേവ് ആര്യ, ആര്യപ്രചാരക് ശ്രീ കെ.എം രാജൻ മീമാംസക്, ശ്രീ ആദിത്യ മുനി, ശ്രീ. സുനിൽ ബത്ര എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് നടന്ന ഉദ്ഘാടനയോഗത്തിൽ
ശ്രീ. വി. ഗോവിന്ദാദാസ് മാസ്റ്റർ
(പ്രസിഡൻ്റ്, ആര്യസമാജം വെള്ളിനേഴി) സ്വാഗതമാശംസിച്ചു. പണ്ഡിതരത്നം ഡോ.പി. കെ. മാധവൻ (കുലപതി, വേദഗുരുകുലം) അധ്യക്ഷപ്രസംഗവും നടത്തി.
ശ്രീ. എ ഗോപാലകൃഷ്ണൻ, ശ്രീ. അജയ് ജിൻഡാൽ, ശ്രീ സഞ്ജയ് ജിൻഡാൽ, ചെന്നൈ ആര്യസമാജം ജനറൽ സെക്രട്ടറി ശ്രീ. പീയുഷ് ആര്യ, സാർവ്വദേശിക് ആര്യ വീരാംഗനാ ദൾ അധ്യക്ഷ ശ്രീമതി. വ്രതികാ ആര്യ, എന്നിവർ യോഗത്തിൽ സംസാരിച്ചു. ആര്യപ്രചാരകൻ ശ്രീ. കെ.എം. രാജൻ മീമാംസക് തയ്യാറാക്കിയ ആറ് വൈദിക സാഹിത്യങ്ങളുടേയും കേരളീയ വൈദിക പഞ്ചാംഗത്തിന്റെയും പ്രകാശനവും നടന്നു.
യജുർവേദം ഒരു സരളപരിചയം(കെ.എം. രാജൻ മീമാംസകും ശ്രീ. കെ.കെ.ജയൻ ആര്യയും ചേർന്ന് തർജ്ജമ ചെയ്ത പുസ്തകം), വേദങ്ങൾ തന്നെയാണ് ഈശ്വരീയ ജ്ഞാനം, ഋഗ്വേദത്തിൻ്റെ ഋക്‌സംഖ്യ, പാഞ്ചാലിയും പഞ്ചപതികളും, ത്രൈത സിദ്ധാന്തം എന്ത്? എങ്ങനെ?, ആര്യസമാജം കേരളത്തിൽ, എന്നിവയാണ് ആ വൈദികസാഹിത്യങ്ങൾ. ശ്രീ. സൂരജ് പ്രകാശ് കുമാർ, ശ്രീ. കെ.കെ.ജയൻ ആര്യ, ചെർപ്പുളശ്ശേരി നഗരസഭാംഗം ശ്രീ. ജയൻ മാസ്റ്റർ, ആചാര്യ അഖിലേഷ് ആര്യ എന്നിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് ആര്യസമാജം മെഡിക്കൽ ഗ്രാൻ്റ് വിതരണവും വാൽമീകി രാമായണം/കൃഷ്ണായനം 2025, ചതുർവേദപരിചയം, ആശീർവാദസഭാ (വെള്ളിനേഴി ആര്യസമാജത്തിന്റേയും വേദഗുരുകുലത്തിന്റേയും ആദ്യകാല പ്രവർത്തകരേയും വേദഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവർ, വിവിധ കോഴ്സുകൾ നടത്തിയവർ എന്നിവർക്ക് നൽകുന്ന ആശീർവാദ പത്രം വിതരണം ചെയ്യുന്ന ചടങ്ങ്) സർട്ടിഫിക്കറ്റ് എന്നിവയും വിതരണം ചെയ്തു. സ്വാമി അശുതോഷ് ജി പരിവ്രാജക്, അനുഗ്രഹഭാഷണവും നടത്തി. തുടർന്ന് വേദഗുരുകുലത്തിലേയും ലേഖരാം കന്യാഗുരുകുലത്തിലേയും ബ്രഹ്മചാരികളുടെയും ബ്രഹ്മചാരിണികളുടെയും കലാ – കായിക പ്രകടനം നടന്നു.
വേദഗുരുകുലം കോശാധ്യക്ഷൻ ശ്രീ. പി ശിവശങ്കരൻ നന്ദി പ്രകാശനം നടത്തി. വിഭവസമൃദ്ധമായ സദ്യയോടെ ഋഷി പ്രണാമം 2025 (ഈ വർഷത്തെ വാർഷികാഘോഷം) ഭംഗിയായി സമാപിച്ചു.

You cannot copy content of this page