കെ. എം. രാജൻ മീമാംസക്

ഋഗ്വേദം ഒന്നാം മണ്ഡലം, ഒന്നാം സൂക്തം, ഒന്നാമത്തെ മന്ത്രം

മധുച്ഛന്ദാ ഋഷി: |അഗ്നിർദേവതാ |ഗായത്രീ ച്ഛന്ദ: | ഷഡ്ജ: സ്വര: ||

അഗ്നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്വിജമ് |
ഹോതാരം രത്നധാതമമ് ||
           (ഋഗ്വേദം 1.1.1)  

പദാർത്ഥാന്വയ ഭാഷ :- (യജ്ഞസ്യ) ഞങ്ങൾ പണ്ഡിതന്മാരുടെ സൽക്കാരം സംഗമം, മഹിമ, കർമ്മം, എന്നിവയെ (ഹോതാരം) നൽകുന്നവനും ഗ്രഹിക്കുന്നവനുമായ (പുരോഹിതം) ഉല്പത്തിസമയത്തിനുമുമ്പ് പരമാണു മുതലായ സൃഷ്ടിയെ ധാരണം ചെയ്യുന്നവനും (ഋത്വിജം) ഉല്പത്തിസമയത്ത് വീണ്ടും വീണ്ടും സ്ഥൂല സൃഷ്ടിയെ രചിക്കുന്നവനും എല്ലാ ഋതുക്കളിലും ഉപാസിക്കുവാൻ യോഗ്യനായ (രത്നധാതമമ്) നിശ്ചയമായും മനോഹരമായ പൃഥിവിയേയും സുവർണ്ണം മുതലായ രത്നങ്ങളെയും ധാരണം ചെയ്യുന്നവനും അഥവാ (ദേവമ്) നൽകുന്നവനും എല്ലാ പദാർത്ഥങ്ങളെയും പ്രകാശിപ്പിക്കുന്നവനുമായ പരമേശ്വരനെ (ഈളേ) സ്തുതിക്കുന്നു.

 അതേപോലെ ഉപകാരത്തിനായി (യജ്ഞസ്യ) ഞങ്ങൾ വിദ്യാദി ദാനങ്ങളാലും ശില്പ്രക്രിയകളാലും  ഉല്പന്നമാക്കാൻ യോഗ്യമായ പദാർത്ഥങ്ങളെ (ഹോതാരം) നൽകുന്നവനും അതുപോലെ (പുരോഹിതമ്) ഈ പദാർത്ഥങ്ങളെ ഉല്പന്നമാക്കുന്നതിനു മുമ്പും ഛേദനം, ധാരണം, ആകർഷണം മുതലായ ഗുണങ്ങളെ ധാരണം ചെയ്യുന്നവനും (ഋത്വിജമ്) ശില്പവിദ്യാ സാധനങ്ങൾക്കായി (രത്നധാതമമ്) ഉത്തമോത്തമ സുവർണ്ണം മുതലായ രത്നങ്ങളെ ധാരണം ചെയ്യിക്കുന്നവനും (ദേവമ്) യുദ്ധം തുടങ്ങിയവയിൽ കലായുക്തമായ ആയുധങ്ങളാൽ വിജയിക്കുന്നവനുമായ ഭൗതിക അഗ്നിയെ (ഈളേ) വീണ്ടും വീണ്ടും ഇച്ഛിക്കുന്നു.

ഇവിടെ അഗ്നി ശബ്ദത്തിന് രണ്ട് അർത്‌ഥം നൽകിയതിന്റെ പ്രമാണങ്ങൾ ഇപ്രകാരമാണ് –
ഇന്ദ്രം മിത്രം വരുണമഗ്നിമാഹുരഥോ ദിവ്യഃ സ സുവർണോ ഗരുത്മാൻ| ഏകം സദ്വിപ്രാ ബഹുധാ വദന്ത്യഗ്നിം യമം മാതരിശ്വാനമാഹുഃ|| (ഋഗ്വേദം 1.164. 46). 
ഈ ഋഗ്വേദ മന്ത്രത്താൽ ഏകനായ സദ്ബ്രഹ്മത്തിന് ഇന്ദ്രൻ തുടങ്ങിയ അനേകം നാമങ്ങൾ ഉണ്ട് എന്ന് മനസ്സിലാവുന്നു. [തദേവാഗ്നിസ്ത ദാദിത്യസ്തദ്വായുസ്തദു ചന്ദ്രമാ:! തദേവ ശുക്രം തദ്‌ ബ്രഹ്മ താ ആപ: സ പ്രജാപതിഃ|| (യജുർവേദം  32.1)]. ഈ യജുർവേദ മന്ത്രത്താലും അഗ്നി തുടങ്ങിയ നാമങ്ങളുള്ളവനും സച്ചിദാനന്ദാദി ലക്ഷണങ്ങളുള്ളവനുമായ ബ്രഹ്മത്തെ അറിയേണ്ടതാണ്. (ബ്രഹ്മാഹ്യഗ്നി:| (ശതപഥ ബ്രാഹ്മണം 1.4.2.11) ആത്മാ വാ അഗ്നി:|(ശതപഥ ബ്രാഹ്മണം 1.2.3.2)] മുതലായ ശതപഥബ്രാഹ്മണത്തിന്റെ പ്രമാണങ്ങളാൽ അഗ്നി ശബ്ദം ബ്രഹ്മം, ആത്മാവ് എന്നീ രണ്ടർത്ഥങ്ങളെ സൂചിപ്പിക്കുന്നതാണ്. (അയം വാ അഗ്നി: പ്രജാശ്ച പ്രജാതിശ്ച| (ശതപഥ ബ്രാഹ്മണം 9.1.2.42)] ഈ പ്രമാണത്തിൽ അഗ്നി ശബ്ദത്തെ പ്രജാശബ്ദമായി കരുതി ഭൗതികമായും, പ്രജാപതി ശബ്ദത്താൽ ഈശ്വരനായും ഗ്രഹിക്കുന്നു. (അഗ്നിർവൈ ദേവാനാം വ്രതപതി:| ഏതദ്ധാ വൈ ദേവാ വ്രതം ചരന്തി യത്സത്യമ്| (ശതപഥ ബ്രാഹ്മണം 1.1.1.2, 5) ഈ പ്രമാണത്താൽ സത്യാചരണ നിയമങ്ങളുടെ യഥാവിധി പാലനത്തെയാണ് വ്രതമെന്നു വിളിക്കുന്നത്. ഈ വ്രതത്തിന്റെ പതി പരമേശ്വരനാണ്. [ത്രിഭിഃ പവിത്രൈരപൂപോഹ്യർക്കം ഹൃദാ മതിം ജ്യോതിരനു പ്രജാജൻ| വർഷിഷ്‌ഠം രത്ന മകൃത സ്വധാഭിരാദിദ് ദ്യാവാപൃഥിവീ പര്യപശ്യത്|| (ഋഗ്വേദം 3.26.8)]. ഈ ഋഗ്വേദ പ്രമാണത്താൽ, ജ്ഞാനി, സർവജ്ഞനായ പ്രകാശം ചൊരിയുന്നവൻ എന്നീ വിശേഷണങ്ങളായി അഗ്നി ശബ്ദത്തെ കരുതി ഈശ്വരനെ ഗ്രഹിക്കുന്നു.

യാസ്കമുനിരത്രോഭയത്രാർഥകരണായാഗ്നിശബ്ദപുര:സരമേതൻമന്ത്രമേവം വ്യാചഷ്ടേ – അഗ്നി: കസ്മാദഗ്രണീർഭവത്യഗ്രം യജ്ഞേഷു പ്രണീയതേfങ്ഗം നയതി സന്നമമാനോfക്നോപനോ ഭവതീതി സ്ഥൈൗലാഷ്ഠീവിർന ക്നോപയതി ന സ്നേഹയതി | ത്രിഭ്യ ആഖ്യാതേഭ്യോ ജായത ഇതി ശാകപൂണി:| ഇതാദക്താദ് ദഗ്ധാദ്വാ നീതാത് |സ ഖല്വേതരകാരമാദത്തേ ഗകാരമനക്തേർവാ ദഹതേർവാ നീ: പര:| തസ്യൈഷാ ഭവതി – അഗ്നിമീളേ fഗ്നിം യാചാമീളിരധ്യേഷണാകർമ്മാ പൂജാകർമ്മാ വാ ദേവോ യോ ദേവ: സാ ദേവതാ| ഹോതാരം ഹ്വാതാരം ജുഹോതേർ ഹോതേത്യൗർണവാഭ: രത്നധാതമം  രമണീയാനാം ധനാനാം ദാതൃതമമ്|
(നിരുക്തം  7.14-15)

നിരുക്തകാരനായ യാസ്കമുനിയും അഗ്നി ശബ്ദത്തിന് ഈശ്വരൻ, ഭൗതികം എന്നീ പക്ഷങ്ങളിൽ വ്യത്യസ്തമായി വ്യാഖ്യാനിച്ചിട്ടുണ്ട്. ഇത് സംസ്കൃത ഭാഷ്യത്തിൽ നിന്ന് യഥാവിധി അറിയേണ്ടതാകുന്നു. എന്നാൽ സൗകര്യത്തിനായി ഇത് സംക്ഷിപ്തമായി ഇവിടെ പറയുന്നു. യാസ്‌കന്റെ അഭിപ്രായമാനുസരിച്ച് സ്ഥൗലാഷ്ഠീവി ഋഷിയുടെ മതപ്രകാരം അഗ്നി ശബ്ദത്തിന് അഗ്രണി = ഏറ്റവും ഉത്തമമായ പദാർത്ഥം എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത്. അതായത് ഏതൊന്നിന്റേ പ്രതിപാദനമാണോ എല്ലാ യജ്ഞങ്ങളിലും ആദ്യമുണ്ടാവുന്നത് അത് എല്ലാറ്റിലും വെച്ച് ഉത്തമം തന്നെയായിരിക്കും. ഇക്കാരണത്താൽ അഗ്നി ശബ്ദത്താൽ ഈശ്വരൻ, ദാഹഗുണമുള്ള ഭൗതികാഗ്നി എന്നീ അർത്ഥങ്ങൾ ഗ്രഹിക്കപ്പെടുന്നു.    

(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page