നമസ്തേ,

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ ഡൽഹി കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ അംഗീകാരത്തോടെ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ 2026-27 അധ്യയനവർഷത്തെ പഠനം വിശേഷാൽ യജ്ഞത്തോടെ ശങ്കരാചാര്യ ജയന്തിദിനമായ ഏപ്രിൽ 21 ന് [വൈദിക സായന പഞ്ചാംഗ പ്രകാരം സൃഷ്ടിവർഷം 1972949128 സൗരമാസം ശുക്ര (ചാന്ദ്രമാസം: വൈശാഖം) പഞ്ചമി] ഉദ്ഘാടനം ചെയ്യപ്പെടുന്നു. കാലത്ത് 9 ന് ബൃഹത് അഗ്നിഹോത്രത്തിന്ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി.ക. മാധവന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ വെട്ടിക്കാട് ശ്രീശങ്കര അദ്വൈതാശ്രമത്തിലെ സ്വാമി ദേവാനന്ദപുരി ഉദ്ഘാടന കർമ്മം നിർവഹിക്കുന്നതാണ്. ഈ പ്രവേശനോത്സവചടങ്ങിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും വേദഗുരുകുലത്തിൻ്റെ അഭ്യൂദയകാംക്ഷികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

എന്ന്,

വി. ഗോവിന്ദ ദാസ്
അധ്യക്ഷൻ വേദഗുരുകുലം & ലേഖരാം കന്യാഗുരുകുലം

കെ.എം. രാജൻ മീമാംസക്
അധിഷ്ഠാതാവ്
വേദഗുരുകുലം & ലേഖരാം കന്യാഗുരുകുലം

TEAM ARYA SAMAJAM KERALAM

You cannot copy content of this page