ഇന്നത്തെ വേദ സ്വാധ്യായം

ഭാഗ്യസൂക്തം ഒന്നാം മന്ത്രം

✍️ കെ. എം. രാജൻ മീമാംസക്

ഋഷി: വസിഷ്ഠ: | ദേവതാ ലിങ്‌ഗോ ക്താ: | ഛന്ദ: നിചൃജ്ജഗതീ
| സ്വര: നിഷാദ: ||

പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ പ്രാതർമിത്രാവരുണാ പ്രാതരശ്വിനാ | പ്രാതർഭഗം പൂഷണം ബ്രഹ്മണസ്പതിം പ്രാത: സോമമുത രുദ്രം ഹുവേമ ||

(ഋഗ്വേദം മണ്ഡലം 7, സൂക്തം 41, മന്ത്രം 1)

പദാർത്ഥം : എല്ലാ ദിവസവും (പ്രാത:) പ്രഭാതവേളയിൽ (അഗ്നിം) പ്രകാശസ്വരൂപനായ (ഇന്ദ്രം) പരമഐശ്വര്യയുക്തനായ (മിത്രാവരുണാ) എല്ലാവരുടേയും സുഹൃത്തും എല്ലാവർക്കും വരണീയനുമായ (അശ്വിനാ) സർവ്വവ്യാപിയായ പരമപുരുഷനെയും അദ്ദേഹത്തിന്റെ മഹത്തായ ശക്തിയെയും നാം സ്തുതിക്കുന്നു. (പ്രാത:) പ്രഭാതത്തിന്റെ ശാന്തമായ സമയത്ത് (ഭഗം) എല്ലാവർക്കും ഭജനീയനും സേവനീയനുമായ (പൂഷണം) ലോകത്തെ മുഴുവൻ പരിപോഷിപ്പിക്കുന്നവനായ (ബ്രഹ്മണസ്പതിം) മഹത്തായ ലോക – ലോകാന്തരങ്ങളെ പരിപാലിക്കുന്നവനും (സോമം) എല്ലാത്തിന്റേയും പ്രചോദകനും ഉൽപ്പാദകനുമായ (രുദ്രം) ദുഷ്ടന്മാരെ ശിക്ഷിക്കുന്ന ഭഗവാനേ (ഹുവേമ) നാം സ്തുതിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
🙏

(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടേയും പണ്ഡിറ്റ്‌യുധിഷ്ഠിർ മീമാംസകിന്റേയും വേദഭാഷ്യങ്ങൾ)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page