✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
ഭഗ ഏവ ഭഗവാം അസ്തു ദവാസ്തേന വയം ഭഗവന്തഃ സ്യാമ।
തം ത്വാ ഭഗ സർവ ഇജ്ജോഹവീതി സ നോ ഭഗ പുരഏതാ ഭവേഹ॥
(യജുർവേദം 34.38)
അല്ലയോ മനുഷ്യരേ!
നിങ്ങൾ സമസ്ത ഐശ്വര്യങ്ങളോടും കൂടിയ പരമേശ്വരനിലൂടെയും അദ്ദേഹത്തിന്റെ ഉപാസകരായ വിദ്വാന്മാരോടൊപ്പവും സിദ്ധരും ശ്രീമാന്മാരുമായിത്തീരുക.
മാതാപിതാക്കളെപ്പോലെ നമ്മോട് കൃപ ചെയ്യുന്ന ആ ഈശ്വരനെ ഭക്തിയോടെ ആരാധിച്ച്, ഈ ലോകത്തിലെ മനുഷ്യരെ നിരന്തരം ഐശ്വര്യസമ്പന്നരാക്കുക.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
