അന്താരാഷ്ട്ര യോഗദിനത്തിൽലോക്ഡൗൺ നിയന്ത്രണം പാലിച്ചുകൊണ്ടും ആരോഗ്യസുരക്ഷാക്രമീകരണങ്ങൾ അനുവർത്തിച്ചുകൊണ്ടും കാറൽമണ്ണ വേദഗുരുകുലത്തിലെ ആചാര്യൻമാരും ബ്രഹ്മചാരികളും ആര്യസമാജം പ്രവർത്തകരും ചേർന്ന് യോഗാദിനം ആചരിച്ചു. സൂര്യൻ ദക്ഷിണായനത്തിലേക്ക് പ്രവേശിക്കുന്ന ദിവസം, അമാവാസി എന്നിവ പ്രമാണിച്ച് വിശേഷയജ്ഞവും സത്സംഗവും നടത്തി. ലഡാക്കിന്റെ മഞ്ഞുമലകളിൽ ജീവൻ പണയം വെച്ച് മാതൃഭൂമിയുടെ അതിർത്തികാക്കുന്നതിനിടെ വീരമൃത്യുവരിച്ച നമ്മുടെ ധീരസൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ചടങ്ങും നടന്നു.
ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുമെന്നും സ്വദേശി വസ്തുക്കൾ മാത്രമേ ഇനി ഉപയോഗിക്കൂ എന്ന് പ്രതിജ്ഞ ചെയ്യുന്ന ചടങ്ങും സംഘടിപ്പിച്ചു. ആചാര്യ വാമദേവ് ജി ചടങ്ങുകൾക്ക് നേതൃത്വം നൽകി.