സർവേ സന്തു നിരാമയാ:

കോവിഡ് പോസിറ്റീവ് ആയവർക്ക് നെച്ചിയിൽ വൈദ്യശാലയിൽ വിദഗ്ധരായ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നൽകുന്ന മരുന്ന് സൗജന്യമായി രോഗികൾക്ക് എത്തിക്കുന്ന ഒരു പദ്ധതി ആര്യസമാജം ആരംഭിക്കുന്നു. ആദ്യ ഘട്ടം എന്ന നിലയിൽ കാറൽമണ്ണ വേദഗുരുകുലം സ്ഥിതിചെയ്യുന്ന ചെർപ്പുളശ്ശേരി നഗരസഭ എട്ടാം വാർഡിൽ ഉള്ളവർക്കാണ് ഈ സേവനം ലഭ്യമാവുക. നിലവിൽ 20 ൽ അധികം കേസുകൾ ഇപ്പോൾ ഇവിടെയുണ്ട്.

കാറൽമണ്ണ നെച്ചിയിൽ വൈദ്യശാലയുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ഈ സേവനം ആവശ്യമുള്ളവർക്ക് കോവിഡ് പോസിറ്റീവ് ആണ് എന്ന് തെളിയിക്കുന്ന രേഖ, ആധാർ കാർഡ് എന്നിവയുടെ കോപ്പികൾ ഈ ലിങ്കിൽ https://docs.google.com/forms/d/e/1FAIpQLSeCE0SZxXUiLWiwd8FgUZcDvO6GHV6mMYMj1pJ6yzqgPzALFQ/viewform?usp=pp_url അപ്‌ലോഡ് ചെയ്ത് ആര്യസമാജം ഹെല്പ് ലൈൻ നമ്പറായ 7907077891, 9446575923 എന്നിവയിൽ ഒന്നിലേക്ക് (കാലത്ത് 8 മുതൽ വൈകുന്നരം 5 വരെ) വിവരം അറിയിച്ചാൽ അത് ആവശ്യക്കാരുടെ വീടുകളിൽ എത്തിച്ചു കൊടുക്കുന്നതാണ്. മുൻകൂട്ടി ബുക്ക്‌ ചെയ്യുന്നവർക്ക് വേദഗുരുകുലത്തിൽ നിന്ന് നേരിട്ടും ലഭിക്കുന്നതാണ്..


You cannot copy content of this page