ഉപാസന “ഈശ്വരന്റെ ഗുണകർമ്മ സ്വഭാവങ്ങൾ പവിത്രമായിരിക്കുന്നത് പോലെ സ്വയവും അത്തരത്തിലാക്കാൻ ശ്രമിക്കുക. ഈശ്വരൻ സർവ്വവ്യാപകനും തന്നേ അതിൽ വ്യാപ്യനായും അറിഞ്ഞ് ഈശ്വരന്റെ സമീപം നാമും ഈശ്വരനും ഉണ്ട് എന്ന് യോഗാഭ്യാസത്താൽ സാക്ഷാത്കരിക്കുന്നതിനേ ഉപാസന എന്നു പറയുന്നു.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

ജ്ഞാനവിജ്ഞാനതൃപ്താത്മാകൂടസ്ഥാ വിജിതേന്ദ്രിയ:യുക്ത ഇത്യുച്യതേ യോഗീസമലോഷ്ടാശ്മകാഞ്ചന ശാസ്ത്രജ്ഞാനവും അദ്ധ്യാത്മജ്ഞാനവും കൊണ്ട് തൃപ്തനും വികാരരഹിതനും ഇന്ദ്രിയങ്ങളെ ജയിച്ചവനും മൺകട്ടയെയും പാറക്കഷ്ണത്തെയും സ്വർണ്ണത്തെയും തുല്യമായി കരുതുന്നവനുമായ യോഗി യോഗയുക്തൻ എന്നു പറയപ്പെടുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 8

read more

ഓം വിശ്വാനി ദേവ സവിതർദുരിതാനി പരാസുവ |യദ് ഭദ്രം തന്ന ആസുവ ||(യജുർവേദം 30. 3) അല്ലയോ പ്രകാശസ്വരൂപനായ പ്രഭോ! അങ്ങ് വിശ്വത്തിന്റെ ഉദ്പാദകനാണ്. എല്ലാ പ്രാണികളും അങ്ങയിൽ നിന്ന് പ്രേരണ നേടുന്നു. ഞങ്ങളുടെ ദുരിതങ്ങളും വ്യസനങ്ങളും ഇല്ലാതാക്കി ഭദ്രമായവയെ ഞങ്ങൾക്ക് പ്രദാനം ചെയ്താലും. O SELF LUMINOUS GOD ! THOUGH ART THE PRIDUCER OF…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ പഞ്ചമ്യാം തിഥൗ ആശ്ലഷാ: നക്ഷത്രേ മംഗളവാസരേ പ്രാത:…

read more

പ്രാർത്ഥന “തന്റെ സാമർത്ഥ്യത്തിലുപരി ഈശ്വരനേക്കുറിച്ച് വിജ്ഞാനം നേടുവാനായി ഈശ്വരനോട് യാചിക്കുക. ദുരഭിമാനത്തെ ഇല്ലാതാക്കൽ ഇതിന്റെ ഫലമാണ്.” (സത്യാർത്ഥപ്രകാശം, സ്വമന്തവ്യാമന്തവ്യപ്രകാശ:, പേജ്: 559)

read more

ജിതാത്മന: പ്രശാന്തസ്യപരമാത്മാ സമാഹിത:ശീതോഷ്ണസുഖദു:ഖേഷുതഥാ മാനാപമാനയോ: ആത്മനിയന്ത്രണം സാധിച്ചവനും ശാന്തനുമായവന്റെ ആത്മാവ് ശീതോഷ്ണങ്ങളിലും സുഖദുഃഖങ്ങളിലും അതുപോലെ, മാനാപമാനങ്ങളിലും സമഭാവനയോടെ വർത്തിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 7

read more

ഓം നമഃ ശംഭവായ ച മയോഭവായ ച നമഃ ശങ്കരായ ച മയസ്കരായ ചനമഃ ശിവായ ച ശിവതരായ ച ||(യജുർവേദം (16. 41) മംഗളത്തിന്റെ ഉറവിടമായ ഭഗവാനെ ! അങ്ങയെ നമിക്കുന്നു. സുഖത്തിന്റെ ഉറവിടമായ അങ്ങയെ നമസ്‌കരിക്കുന്നു. മംഗളവും സുഖവും തരുന്നവനെ ! അങ്ങേക്ക് നമസ്കാരം, മംഗളസ്വരൂപനും അത്യന്തം മംഗളകാരിയുമായ ഭഗവാനെ ! അങ്ങേക്ക് നമസ്കാരം. WE…

read more

ഓം തത്സത് ശ്രീ ബ്രഹ്മണോ ദ്വിതീയേ പരാർധേ ശ്വേതവാരാഹകൽപേ സപ്തമേ വൈവസ്വതേ മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ കലി പ്രഥമചരണേ ഏകവൃന്ദ സപ്തനവതികോടി നവവിംശതിലക്ഷ നവചത്വാരിംശത് സഹസ്ര ചതുർവിംശത്യധികശതതമേ സൃഷ്ടിവർഷേ നവസപ്തത്യുത്തര ദ്വിസഹസ്രതമേ വൈക്രമാബ്ദേ അഷ്ടനവത്യുത്തര ശതതമേ ദയാനന്ദാബ്ദേ നളനാമ സംവത്സരേ ദക്ഷിണായനേ ഹേമന്ത ഋതൗ സഹസ്യ മാസേ പൗഷ കൃഷ്ണ ചതുർത്ഥ്യാം തിഥൗ പുനർവസു നക്ഷത്രേ സോമവാസരേ പ്രാത:…

read more

ബന്ധുരാത്മാത്മനസ്തസ്യയേനാത്മൈവാത്മനാ ജിതഃഅനാത്മനസ്തു ശത്രുത്വേവർതേതാത്മൈവ ശത്രുവത് തന്നെ സ്വയം ജയിച്ചവന് താൻ തന്നെ ബന്ധുവാണ്. ആത്മനിയന്ത്രണമില്ലാത്തവന് താൻ തന്നെ ശത്രുവായി ഭവിക്കുന്നു. ഭഗവദ്ഗീത, അദ്ധ്യായം: ആറ്, ശ്ലോകം: 6

read more

You cannot copy content of this page