നമസ്തേ,

കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, കേരളത്തിലെ ആദ്യത്തെ വേദഋതം വിദ്യാലയത്തിന്റെ ഭൂമിപൂജാ ചടങ്ങ് 2026 നവംബർ 29-ന് വെള്ളിനേഴിയിൽ നടക്കുകയാണ്. വേദജ്ഞാനത്തിന്റെയും ഭാരതീയ പാരമ്പര്യത്തിന്റെയും അടിത്തറയിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ മികവ് സമന്വയിപ്പിച്ച്, മൂല്യബോധവും സംസ്കാരവും വിജ്ഞാനവുമുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മഹത്തായ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ലേഖ്‌രാം ഫൗണ്ടേഷന്റെയും വേദഋതം ഗ്രൂപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ മംഗളകരമായ ചടങ്ങിലേക്ക് താങ്കളെയും കുടുംബത്തെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഈ സംരംഭത്തിന്റെ ശുഭാരംഭത്തിന് താങ്കളുടെ സാന്നിധ്യവും ആശംസകളും പ്രതീക്ഷിക്കുന്നു.
🙏

സാദരം,

ടീം ലേഖ്‌രാം ഫൗണ്ടേഷൻ & വേദഋതം ഗ്രൂപ്പ് ഓഫ് സ്കൂൾസ്

You cannot copy content of this page