അമരബലിദാനി പണ്ഡിറ്റ് ലേഖ്റാം വൈദികധർമ്മത്തിന്റെ പ്രചാരണത്തിനും സംരക്ഷണത്തിനുമായി സർവ്വസ്വവും സമർപ്പിക്കുവാൻ തയ്യാറായ നിരവധി ആര്യപ്രചാരകൻമാരെ ആര്യസമാജം വാർത്തെടുത്തിട്ടുണ്ട്. പണ്ഡിറ്റ് ലേഖ്റാം ഇവരിലെ ആദ്യ ശ്രേണിയിൽ വരുന്ന മഹാപുരുഷനായിരുന്നു. ധർമ്മത്തിന് വേണ്ടി രക്തസാക്ഷിയായ ആദ്യ ആര്യസമാജ പ്രചാരകനായിരുന്നു പണ്ഡിറ്റ് ലേഖ്റാം. 1897 മാർച്ച് 6 ന് ആണ് ഇത് സംഭവിച്ചത്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന്റെ 126-ാം വാർഷികമായ 2022- 2023 ന്…

read more

നമസ്തേ, ആര്യസമാജത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ പുറത്തൂരിൽ ഇന്ന് (18.02.2024) നടന്ന വേദപഠനക്ലാസിൽ നിന്നുള്ള ഏതാനും ചിത്രങ്ങൾ. ശ്രീമതി. ദേവകി അമ്മ നാലു പുരയ്ക്കൽ ഭദ്രദീപം കൊളുത്തി പഠന ക്ലാസ്സ്‌ ഉദ്‌ഘാടനം. ചെയ്തു. വേദമാർഗ്ഗം 2025 സംസ്ഥാന സംയോജകൻ ശ്രീ. വി. കെ.സന്തോഷ് ക്ലാസ്സ്‌ എടുത്തു.

read more

ലോകത്തിലെ ഏറ്റവും പ്രാചീനമെന്ന് ആധുനിക ചരിത്രകാരന്മാർ പോലും വിലയിരുത്തുന്ന വേദങ്ങളുടെ ആവിർഭാവത്തിന് യഥാർത്ഥത്തിൽ മാനവ സൃഷ്ടിയോളം തന്നെ പഴക്കമുണ്ട്. സൃഷ്ടിയോടൊപ്പം ഈ വിശ്വത്തിൻ്റെ തന്നെ ഭരണഘടനയായ വേദങ്ങളെ സർവേശ്വരൻ മനുഷ്യരാശിയുടെ ധർമ്മാചരണത്തിനുവേണ്ടി ഋഷിമാരിലൂടെ പ്രകാശിപ്പിച്ചു. സാർവ്വഭൗമമായ ആ വേദധർമ്മത്തെ തന്നെയാണ് പിന്നീട് മഹർഷിമാരായ വാല്മീകിയും വേദവ്യാസനും രാമായണം മഹാഭാരതം എന്നീ ഇതിഹാസങ്ങളിലൂടെ അവതരിപ്പിച്ചത്. വേദ ധർമ്മങ്ങളിലധിഷ്ഠിതമായി മാത്രം ജീവിച്ചിരുന്ന…

read more

ഗോകരുണാനിധി -മഹർഷി ദയാനന്ദ സരസ്വതിതർജ്ജമ: കെ. എം. രാജൻ മീമാംസക് ഒരു പശു ഏറ്റവും ചുരുങ്ങിയത് രണ്ടു സേർ (സേർ = ഏകദേശം ഒരു ലിറ്റർ. ഈ അളവ് ഇപ്പോൾ പ്രചാരത്തിലില്ല. പാലും മറ്റൊന്ന് ഇരുപത് സേർ പാലും നൽകുന്നുവെന്ന് കരുതുക. അപ്പോൾ ശരാശരി പതിനൊന്ന് സേർ പാലും നൽകുന്നുവെന്ന് കണക്കാക്കുക. അങ്ങനെയെങ്കിൽ ശരാശരി പതിനൊന്ന് സേർ പാലും…

read more

വെള്ളിനേഴി ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലെ സംഗോപാംഗ വേദപഠനത്തിന്റെ 2024 ഏപ്രിൽ മാസത്തിൽ ആരംഭിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ്സ്‌ പരീക്ഷ പാസ്സായവരും ഗുരുകുലത്തിൽ താമസിച്ച് സംഗോപാംഗ വേദപഠനത്തിന് താല്പര്യം ഉള്ളവരുമായ ജിജ്ഞാസുക്കളായ തിരഞ്ഞെടുക്കപ്പെടുന്ന ഏതാനും വിദ്യാർത്ഥകൾക്കാണ് പ്രവേശനം നൽകുക. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനം,താമസം എന്നിവ സൗജന്യമായിരിക്കും….

read more

പുരാണങ്ങൾ സത്യവും മിഥ്യയും ഭാരതത്തിലെ അധ്യാത്മിക മേഖലയിൽ ഇപ്പോൾ ഏറെ പ്രചരിക്കപ്പെട്ടവയും ജനമാനസങ്ങളെ ആഴത്തിൽ സ്വാധീനിച്ചതുമായ ഒരു സാഹിത്യ ശേഖരമാണ് പുരാണങ്ങൾ എന്ന് അറിയിപ്പെടുന്നത്. വ്യാസ മഹർഷിയുടെ പേരിലാണ് ഈ പുരാണങ്ങൾ അധി കവും അറിയപ്പെടുന്നത്. അവയെക്കുറിച്ചുള്ള ഒരു സമഗ്രമായ പഠനമാണ് ഈ ഗ്രന്ഥത്തിൽ കൊടുത്തിട്ടുണ്ട്.ഒരു തുറന്ന മനസ്സോടെ, മുൻവിധികളൊന്നുമില്ലാതെ ഈ പുസ്തകത്തെ ആദ്യം മുതൽ അവസാനം വരെ…

read more

വ്യവഹാരഭാനു: “ധർമ്മയുക്തമായ വ്യവഹാരത്തോടെ ശരിയായി ജീവിക്കുന്നവർക്ക് സർവ്വത്ര സുഖലാഭങ്ങളും ഇതിനുവിപരീതമായി പ്രവർത്തിക്കുന്നവർക്ക് സദാ ദുഃഖവും തൻമൂലം സ്വയം ഹാനിയും വരുന്നുവെന്നത് ഞാൻ ഈ ലോകത്തിൽ പരീക്ഷണം നടത്തി നിശ്ചയിച്ചതാണ്. നോക്കൂ! ഏതെങ്കിലും ഒരു സാമാന്യ മനുഷ്യൻ പണ്ഡിത സഭകളിലോ മറ്റാരുടേയും പക്കലോ ചെന്ന് തന്റെ യോഗ്യതാനുസാരം നമസ്തേ! തുടങ്ങിയ നമതാ പൂർവ്വമായ വ്യവഹാരത്താൽ മറ്റുള്ളവരുടെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്…

read more

You cannot copy content of this page