കർമ്മാനുഷ്ഠാനങ്ങൾ മനസാ വാചാ കർമ്മണാ എന്നിങ്ങനെ മൂന്നു തലങ്ങളിൽ നാം പ്രകടിപ്പിക്കുന്നു. ഒന്നാമതായി കർമ്മമനുഷ്ഠിക്കുന്നതിനു മുമ്പു തന്നെ ഒരു ആശയ രൂപീകരണം സംഭവിക്കുന്നു. നാം അതിനെ വിചാരം ചെയ്യുമ്പോൾ നല്ലതോ ചീത്തയോ എന്ന് നിർണ്ണയിക്കാനുതകുന്ന രീതിയിൽ ആത്മ പ്രേരണയുണ്ടാകുന്നു. ഇത് ഏവർക്കുമനുഭവപ്പെടുന്നതാണ്
read moreകഠോപനിഷത്തിലെ സൂക്തമനുസരിച്ച് ഇന്ദ്രിയങ്ങൾ, മനസ്സ് , ബുദ്ധി എന്നീ ഉപാധികളാൽ ജീവാത്മാവ് ഭോഗങ്ങൾ അനുഭവിക്കുന്നു. മനസ്സ് ഇന്ദ്രിയങ്ങളുടെ സഹായത്താൽ ബാഹ്യ ജഗത്തിലെ സകല വിഷയങ്ങളുടെയും ബോധം ആത്മാവിൽ എത്തിക്കുകയും ആത്മാവിന്റെ നിർദ്ദേശാനുസരണം ശരീരത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
read moreഈ ലോകത്തിൽ നാം ഒറ്റക്കല്ല. അനേകം ജീവജാലങ്ങളുമായി നാം ബന്ധപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ മറ്റുള്ളവരുടെ സഹായം നമുക്കും നമ്മുടെ സഹായം മറ്റുള്ളവർക്കും ആവശ്യമായി വരും. ഇവിടെ രണ്ടു പ്രകാരമുള്ള കർമ്മങ്ങൾ നാം ചെയ്യേണ്ടി വരും.
read moreസൂര്യനെ കേന്ദ്രമാക്കി മറ്റു ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതു പോലെ സത്വരജസ്തമോഗുണങ്ങളുടെ സംഘാ തങ്ങളായ പരമാണുവിലും അതിന്റെ കേന്ദ്രത്തെ ആധാരമാക്കി വൈദ്യുത കണങ്ങൾ (Electrons) ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നു.
read more” തേന ത്യക്തേന ഭുഞ്ജീഥാ ” ഇത് ഋഷിയുടെ രണ്ടാമത്തെ ശാസനയാണ്. നാമനുഷ്ഠിക്കേണ്ട രണ്ടാമത്തെ കർത്തവ്യമാണിത്.
ഇക്കാണുന്ന പദാർത്ഥങ്ങളെല്ലാം ഈശ്വരനാൽ നല്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ് ത്യാഗ മനോഭാവത്തോടെ ഉപഭോഗം ചെയ്യുക.
ഗതിശീലമുള്ള ഈ പ്രപഞ്ചത്തിൽ ഈശ്വരൻ സർവ്വവ്യാപിയായി ആവസിക്കുന്നു. അതിനാൽ ഒന്നിനോടും ഒട്ടലില്ലാതെ അത്യാഗ്രഹമില്ലാതെ ത്യാഗഭാവത്തോടെ ഭോഗങ്ങൾ അനുഭവിച്ചുകൊണ്ട് ഇവിടെ ജീവിക്കുക എന്നു സാമാന്യാർത്ഥം.
read moreഗാന്ധിജി ഒരിക്കൽ ഇപ്രകാരം പറഞ്ഞിട്ടുണ്ട് ‘ആർഷ ഗ്രന്ഥങ്ങൾ മുഴുവൻ നശിച്ചുപോയാലും ഈശാവാസ്യോപനിഷത്തിലെ ഈശാവാസ്യമിദം സർവ്വം എന്നു തുടങ്ങുന്ന ആദ്യ മന്ത്രം മാത്രം നിലനിന്നാൽ മതി അതിൽ നിന്നും നഷ്ടപ്പെട്ട ഗ്രന്ഥങ്ങൾ മുഴുവൻ പുനർ നിർമ്മിക്കാവുന്നതേയുള്ളു’ എന്ന്.
read moreബ്രഹ്മാണ്ഡത്തെയും പിണ്ഡാണ്ഡത്തെയും ഭരിക്കുന്ന ഏകാത്മതത്വബോധനമാണ് ഉപനിഷത്ത് ചെയ്യുന്നത് എന്നു പറഞ്ഞു കഴിഞ്ഞു. ഉപനിഷത് പഠനത്തിൽ ഇന്നു നിലനിൽക്കുന്ന ചില അഭിപ്രായഭേദങ്ങളെയും ഇവിടെ സ്മരിക്കാതെ വയ്യ.
read moreബ്രഹ്മം അഥവാ ഈശ്വരൻ സച്ചിദാനന്ദ സ്വരൂപനാണ്. പ്രകൃതി, പുരുഷൻ, പരമാത്മാവ് എന്നീ മൂന്ന് മൂലതത്ത്വങ്ങൾ അനാദിയാകുന്നു. അതായത് പ്രകൃതിയെന്ന സത് , സത് ചിത് ഇവ ചേർന്ന ജീവാത്മാവ് , സത് ചിത് ആനന്ദം ഇവ ചേർന്ന പരമാത്മാവ്. ഇവക്കു മുന്നിനും ആദിയും അന്തവുമില്ല. ഇവയെക്കുറിച്ചുള്ള വിവേകമാണ് ഈശ്വരസാക്ഷാൽക്കാരത്തിലേക്ക് മനുഷ്യനെ നയിക്കുന്നത് ഇതാണ് ഉപനിഷത്തുകളുടെ ലക്ഷ്യവും.
read moreകർമ്മജ്ഞാന സമന്വയവും അക്ഷരബ്രഹ്മ വിവേകവും നിറഞ്ഞ ഉപനിഷത്തുകൾ മനുഷ്യനെ പരമപുരുഷാർത്ഥമായ മോക്ഷത്തിലേക്കു നയിക്കുന്ന മന്ത്രവ്യാഖ്യാനങ്ങളാണ്. പ്രാമാണികവും അപ്രാമാണികവുമായ നൂറ്റമ്പതോളം ഉപനിഷത്തുകൾ ഇന്നു ലഭ്യമാണ്.അതിൽ പത്തുപനിഷത്തിനെ കുറിച്ച് മുക്തി കോപനിഷത്ത് പ്രകീർത്തിക്കുന്നു
read more