നമസ്തേ, വെള്ളിനേഴി ആര്യസമാജത്തിൻ്റെ അനുബന്ധ ഘടകമായ പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ വാർഷികസമ്മേളനം 2023 മാർച്ച് 19 ഞായറാഴ്ച കാലത്ത് 9 മണിമുതൽ വിവിധ പരിപാടികളോടെ വേദനിലയത്തിൽ (എം. സി റോഡ്) വെച്ച് ആഘോഷിക്കുന്നു. അഗ്നിഹോത്രത്തോടുകൂടി ആരംഭിക്കുന്ന പൊതുസമ്മേളനത്തിലേക്കും തുടർന്ന് നടക്കുന്ന സെമിനാറുകളിലേക്കും ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. 🙏 എന്ന്, ശ്രീ. കെ. കെ. ജയൻ ആര്യ,അദ്ധ്യക്ഷൻ, പെരുമ്പാവൂർ ആര്യസമാജം.

read more

ഒരു ദശാബ്ദത്തിലധികമായി പ്രസിദ്ധീകരിച്ചുവരുന്ന ദയാനന്ദ സന്ദേശം വൈദിക ദാർശനിക മാസികയുടെ (ആര്യസമാജത്തിൻ്റെ മലയാളം മുഖപത്രം) 2023 മാർച്ച് ലക്കം അച്ചടിയിൽ വായിക്കുക…….വരിക്കാരാകുക…….പ്രചരിപ്പിക്കുക…….. വരിക്കാരാകുവാൻ ഇതോടൊപ്പം കൊടുക്കുന്ന QR code scan ചെയ്ത് വരിസംഖ്യ അടക്കാവാവുന്നതാണ്.വരിസംഖ്യ അടച്ചതിൻ്റെ screen shot താഴെ കൊടുത്ത നമ്പറുകളിൽ ഒന്നിലേക്ക് whatsApp ചെയ്യുക. 9497525923, 8590598066, 9446575923

read more

2023 മാർച്ച് 4 ശനിയാഴ്ച പ്രദോഷസന്ധ്യയിൽ കാറൽമണ്ണ വേദഗുരുകുലത്തിൽ ശ്രീരുദ്രമന്ത്രങ്ങളുടെ ആഹുതിയോടുകൂടിയ ഒരു വിശേഷയജ്ഞവും ഭജനസന്ധ്യയും നടത്തുന്നുണ്ട്. പ്രദോഷസന്ധ്യയിൽ ലോകമംഗളത്തിനായി വിശേഷയജ്ഞം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ശിവൻ മംഗളകാരിയായ പരമാത്മാവാണ്. രുദ്രൻ ശത്രുക്കളെ കരയിപ്പിക്കുന്ന പരമാത്മാവിൻ്റെ മറ്റൊരു പേരാണ്. പ്രദോഷ സമയത്ത് മംഗളകാരിയും ശത്രുനാശകനുമായ പരമാത്മാവിനെ സ്മരിക്കുകയും അദ്ദേഹത്തിൻ്റെ ആ ഗുണങ്ങളെ വർണ്ണിക്കുന്ന വേദസൂക്തങ്ങളായ ശ്രീരുദ്രം (യജുർവേദം പതിനാറാം അധ്യായം)…

read more

1875-ൽ ഉത്സാഹികളായ നിരവധി മാന്യന്മാർ ബോംബെയിൽ ഒരു ആര്യസമാജം എന്ന സാമൂഹ്യ നവോത്ഥാന ധാർമിക പ്രസ്ഥാനം സ്ഥാപിക്കാൻ സ്വാമി ദയാനന്ദ സരസ്വതിയോട് അഭ്യർത്ഥിച്ചപ്പോൾ, ദാർശനികനായിരുന്ന ആ സന്യാസി തന്റെ നിലപാട് വ്യക്തമാക്കുകയും അവർക്ക് ഇപ്രകാരം മുന്നറിയിപ്പ് നൽകുകയും ചെയ്തു. “സഹോദരൻമാരെ! എനിക്ക് സ്വതന്ത്രമായ അഭിപ്രായമില്ല. ഞാൻ വേദങ്ങൾക്ക് അധീനനാണ്, നമ്മുടെ ഭാരതത്തിൽ ഇരുപത്തിയഞ്ച് കോടി (അന്നത്തെ ഭാരതത്തിലെ ജനസംഖ്യ)…

read more

ആര്യസമാജത്തിന്റെ നേതൃത്വത്തിൽ കാറൽമണ്ണയിൽ പ്രവർത്തിക്കുന്ന വേദഗുരുകുലത്തിലേക്ക് 2023 ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. 10 വയസ്സിന് മുകളിലുള്ള ആൺകുട്ടികൾക്കാണ് പ്രവേശനം. സാംഗോപാംഗം വേദപഠനവും ശ്രൗത യജ്ഞങ്ങളും ഷോഡശ സംസ്കാരങ്ങളും അഭ്യസിക്കുന്നതിനോടൊപ്പം ആധുനിക വിദ്യാഭ്യാസവും നൽകുന്നതാണ്. വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ ജിജ്ഞാസുക്കളായ ആർക്കും അപേക്ഷിക്കാവുന്നതാണ്. പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് പ്രവേശനം. പഠനകാലത്ത്…

read more

നമസ്തേ, മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് വേദമാർഗ്ഗം 2025 കർമ്മപദ്ധതിയുടെ കീഴിൽ വിവിധ ജില്ലകളിൽ സത്സംഗസമിതികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ സമിതികൾ രൂപീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമ്മൂട് വെച്ച് 2023 ഫെബ്രുവരി 26 ന് ഞായറാഴ്ച വൈകുന്നേരം 4 ന് വേദമാർഗ്ഗം 2025 മിഷൻ കർമ്മപദ്ധതിയുടെ സംസ്ഥാന അധ്യക്ഷൻ ശ്രീ. കെ. എം. രാജൻ…

read more

പത്തൊമ്പതാം നൂറ്റാണ്ടിലെ ഭാരതത്തിന്‍റെ സാമൂഹ്യ- ആധ്യാത്മിക – രാഷ്ട്രീയ പരിസ്ഥിതികള്‍ ചരിത്രത്തിന്‍റെ താളുകളില്‍ നിന്ന് വായിച്ചെടുക്കുക. അവിദ്യയുടെയും അനാചാരങ്ങളുടെയും കാര്‍മേഘങ്ങള്‍ വേദസൂര്യനെ മറച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ സംസ്കാരത്തേയും പൈതൃകത്തേയും തകിടം മറിക്കുന്നതിന് മെക്കോളെ പ്രഭുവിന്‍റെ ഇംഗ്ലീഷ് വിദ്യാഭ്യാസ പദ്ധതി തകൃതിയായി നടക്കുന്നു. വൈദിക ധര്‍മ്മം അനാചാരങ്ങളില്‍ അകപ്പെട്ട് നാശോന്മുഖ മായികൊണ്ടിരിക്കുന്നു. വിദേശയാത്ര നടത്തിയാല്‍ ധര്‍മ്മഭ്രഷ്ടനായി! താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരെ തൊട്ടുപോയാല്‍…

read more

വൈദിക ധർമ്മം മുന്നോട്ട് വെക്കുന്ന രണ്ട് മഹത്തായ പദ്ധതികളാണ് ദാനവും ദക്ഷിണയും. യജ്ഞത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇവയെ മാറ്റി നിർത്തിക്കൊണ്ടുള്ള എല്ലാ അനുഷ്ഠാനങ്ങളും വ്യർത്ഥമാണ്. ഗൃഹസ്ഥാശ്രമികൾ നിർബന്ധമായും ചെയ്യേണ്ട ഭൂത യജ്ഞം അഥവാ ബലിവൈശ്വദേവ യജ്ഞം, അതിഥി യജ്ഞം എന്നിവയിൽ ജനങ്ങൾക്ക് പരോപകാരം ചെയ്യുന്നതോടൊപ്പം പക്ഷിമൃഗാദികൾക്ക് കൂടി മംഗളം വരുത്തണമെന്ന് വിധിക്കുന്നു. ദാനത്തിന് ധർമ്മത്തിൽ വിശിഷ്ടമായ…

read more

You cannot copy content of this page