നമസ്തേ, പെരുമ്പാവൂർ ആര്യസമാജത്തിൻ്റെ രണ്ടാം വാർഷികോത്സവത്തിൻ്റെഭാഗമായി 2024 മാർച്ച്‌ 31 ന് നടക്കുന്ന പൊതുപരിപാടിയിൽ ഉന്നത സംന്യാസിമാരും ആചാര്യന്മാരും പങ്കെടുക്കുന്നു. “വേദപഥം 2024” പഠന ശിബിരത്തിന്റെ സമാപന സത്രവും ഇതോടൊപ്പം നടക്കുന്നതാണ്. ഏവരെയും ഈ വാർഷികോത്സവ പരിപാടികളിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു. എന്ന്,🙏കെ. കെ. ജയൻ ആര്യപ്രധാൻ,പെരുമ്പാവൂർ ആര്യസമാജം. dayanand200 vedamargam2025 aryasamajamkeralam TEAM VEDA MARGAM 2025

read more

വേദങ്ങളെ അറിയുക മനുഷ്യന്റെ ഗ്രന്ഥാലയത്തിലെ ഏറ്റവും പ്രാചീനമായ വിജ്ഞാന സാഗരമായാണ് അപൗരുഷേയമായ ചതുർവേദങ്ങളെ വിലയിരുത്തിയിട്ടുള്ളത്. എന്നാൽ ഏതാനും തത്പരകക്ഷികൾ നമ്മുടെ പരമപ്രമാണങ്ങളായ ചതുർവേദങ്ങളെ ഒരു ദാക്ഷിണ്യവും കൂടാതെഅപകീർത്തിപ്പെടുത്തുകയും ദുഷ്പ്രചരണംനടത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. വേദങ്ങളിൽ സ്ത്രീവിരുദ്ധത, വർണവിവേചനം, അശ്ലീലത, മൃഗബലി തുടങ്ങി നിരവധി അനാചാരങ്ങൾ ഉണ്ട് എന്ന് വരുത്തി തീർക്കാൻ വേദമന്ത്രങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് മാനവർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ സംഘടിതമായ ഒരു…

read more

ഞാൻ എന്തുകൊണ്ട് ക്രിസ്തുമതം ഉപേക്ഷിച്ചു? “സീസറിൻ്റേത് സീസറിനും ദൈവത്തിന്റേത് ദൈവത്തിനും’ എന്ന ബൈബിൾ പുതിയ നിയമ കാഴ്ച്‌ചപ്പാടിലേയ്ക്ക് സഭയെ എത്തിക്കുവാൻ നവീകരണ പ്രസ്ഥാനങ്ങൾക്ക് കഴിഞ്ഞു. അതിന്റെ തുടർച്ചയായിട്ടാണ് വാസ്‌തവത്തിൽ ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻ്റേയുമൊക്കെ കാഴ്‌ചപ്പാട് രൂപംകൊണ്ടത്. ഈയൊരു ഭൂമികയിൽ നിന്നുകൊണ്ടുവേണം ബ്രഹ്മചാരി അരുൺ ആര്യവീറിന്റെ “ഞാൻ എന്തുകൊണ്ട് ക്രിസ്‌തുമതം ഉപേക്ഷിച്ചു?” എന്ന ഗ്രന്ഥത്തെ വായിക്കുവാൻ. മുംബൈയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ…

read more

കാലാ പഹാഡ് “വേദങ്ങളിലേക്ക് മടങ്ങുക “ഇതായിരുന്നു സ്വാമി ദയാനന്ദ സരസ്വതി ആഹ്വാനം ചെയ്തത്.വൈദികസംസ്കാരം ലോപിച്ചുപോയി എന്നത് കൊണ്ടുമാത്രമല്ല ഇത്തരമൊരു ആഹ്വാനം. ആ സംസ്കാര ലോപം സനാതന ധർമ്മികളെ അധർമ്മികളാക്കി കൊണ്ടിരിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. വൈദിക ധർമ്മത്തിനുപകരം ഭരണാധികാരികളും പൗരാണികരിൽ പ്രമുഖരും പറയുന്നത് ധർമ്മമായി കൊണ്ടാടുകയും ചെയ്തപ്പോൾ പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങളെ നേരിട്ട് ബാധിക്കാത്ത ഒന്നിനോടും പ്രതികരിക്കാതെ അവർ ഒരു തരം…

read more

സത്യാർത്ഥപ്രകാശം പുരാണങ്ങളിലെ ചേർച്ചയില്ലായ്മ പലപ്പോഴും നിങ്ങളെ ആശയക്കുഴപ്പത്തിൽ എത്തിച്ചിട്ടുണ്ടോ ? മറ്റു മതക്കാരുടെ പരിഹാസങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിങ്ങൾക്ക് നിൽക്കേണ്ടി വന്നിട്ടുണ്ടോ ? അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതീയതയും തൊട്ടുകൂടായ്മയും നിറഞ്ഞതാണ് ഹിന്ദുമതം എന്ന ആരോപണത്തിന് മുന്നിൽ നിങ്ങൾ പകച്ചു നിന്നിട്ടുണ്ടോ ? നമ്മുടെ വിശ്വാസത്തിൽ ശരി തെറ്റുകൾ വേർതിരിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹം ഉണ്ടോ ? മറ്റു മത…

read more

ശത്രുവോ? മിത്രമോ? ഇന്ന് മനുഷ്യർക്ക് ശത്രുക്കളെയും മിത്രങ്ങളെയും വേർതിരിച്ചറിയാൻ പ്രയാസമായിരിക്കുന്നു. ഇവിടെ ഉദ്ദേശിക്കുന്നത് ജനങ്ങൾക്ക് അനുഭവവേദ്യമാകുന്ന ശത്രുക്കളെയും മിത്രങ്ങളെയുമാണ്. മാംസ ഭക്ഷണം, മദ്യപാനം, മയക്കുമരുന്ന്, ചൂതുകളി, ലൈംഗിക അരാജകത്വം, കടബാധ്യത എന്നിങ്ങനെയുള്ള ആറു ശത്രുക്കളെ അകറ്റി നിർത്തി ശ്രേഷ്ഠമായ മനുഷ്യജീവിതത്തെ സാർത്ഥകമാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്.ആര്യപ്രചാരകനും കാറൽമണ്ണ വേദഗുരുകുലത്തിന്റെ അധിഷ്ഠാതാവുമായ ശ്രീ.കെ.എം.രാജൻ മീമാംസകാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വെള്ളിനേഴി…

read more

1972949126 ആം വർഷത്തേ (ക്രിസ്തു വർഷം 2024-25) കേരളീയ വൈദിക പഞ്ചാംഗം (കലണ്ടർ) വിതരണത്തിൽ. ഇന്ന് പല പ്രകാരത്തിലുള്ള പഞ്ചാംഗംങ്ങൾ പ്രചാരത്തിൽ ഉണ്ട്. ഇവയിൽ ബഹുഭൂരിപക്ഷവും വൈദിക ജ്യോതിഷപ്രകാരം തയ്യാറാക്കുന്നതല്ല.വൈദിക പഞ്ചാംഗം എന്നത് സൂര്യൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ എന്നിവയുടെ നിജസ്ഥാനം കൃത്യമായി ഗണിച്ചെടുത്ത് പ്രാചീന ജ്യോതിശാസ്ത്ര പ്രമാണങ്ങൾ അടിസ്ഥാനമാക്കി കാലഗണന തയ്യാറാക്കുന്ന പഞ്ചാംഗം ആണ്. ഇപ്പോൾ പ്രചാരത്തിലുള്ള മാസഗണന…

read more

ധർമ്മത്തിൻ്റെ 10 ലക്ഷണങ്ങൾ “ധർമ്മത്തിന് 10 ലക്ഷണങ്ങളുണ്ട്. അവ ഇപ്രകാരമാണ്. ( വേദപ്രകാശം പാഠാവലി, പേജ്: 29) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 40/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില. ആര്യസമാജത്തിന്റെ വിവിധ പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വാങ്ങാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ : +91 9497525923, 9446575923

read more

മനസ്സ് ഈശ്വരനെ അറിയുന്ന ഒരേ ഒരിന്ദ്രിയം “ഈശ്വരനെ അറിയാൻ കഴിയുന്ന ഒരേ ഒരിന്ദ്രിയം മനസ്സ് മാത്രമാണ്. മനസ്സിനെ ഏകാഗ്രമാക്കി മാറ്റി (മറ്റു ചിന്തകളിൽ നിന്നും വിമുക്തമാക്കി) ഈശ്വരന്റെ ഗുണഗണങ്ങളെ പഠനപരിശീലനങ്ങളിലൂടെ സ്വായത്തമാക്കിയാൽ ബുദ്ധി വഴി ഈശ്വരനെ പ്രത്യക്ഷീകരിക്കാം.” (വൈദിക ഈശ്വരൻ, പേജ്: 10) ഈ ഗ്രന്ഥത്തിന്റെ ഒരു പ്രതി എല്ലാ ഭവനങ്ങളിലും ലൈബ്രറികളിലും എത്തിക്കേണ്ടതാണ്. 35/-രൂപയാണ് പ്രചാരണോദ്ദേശ്യത്തോടെ പുറത്തിറക്കിയ…

read more

ഈശ്വരസാക്ഷാത്കാരം “ഈശ്വരസാക്ഷാത്കാരം എപ്പോൾ വേണമെങ്കിലും സാധ്യമാണ്. അതിന് ദേശകാലങ്ങളോ പരിസ്ഥിതികളോ തടസ്സമായി വരുന്നില്ല. ശരിയായ പരിശ്രമം മാത്രമാണ് അതിന് ആവശ്യമായിട്ടുള്ളത്. അതായത് ശ്രദ്ധ, ഭക്തി, ശുദ്ധമായ ജ്ഞാനം, കർമ്മം, ഉപാസന എന്നിവ. ഭൗതിക ലോകത്തിൽപ്പെട്ടുഴലുന്നവർക്ക് ഈശ്വരനെ അറിയുക എന്നത് വളരെ പ്രയാസമാണ്. ഭൗതികസുഖങ്ങളിൽ നിന്ന് വിരക്തി പ്രാപിച്ച ഒരാൾക്കാകട്ടെ ഈശ്വരൻ എപ്പോഴും ലഭ്യമാണ്. അജ്ഞാനിയായ ഒരു വ്യക്തിക്ക് ഈശ്വരൻ…

read more

You cannot copy content of this page