2015 മുതൽ പ്രവർത്തിച്ചു വരുന്ന കാറൽമണ്ണ വേദഗുരുകുലത്തിലെ ബ്രഹ്മചാരികളും പൂർവ്വ വിദ്യാർത്ഥികളുമൊത്തുള്ള ഒരു ആധ്യാത്മിക അന്തര്യോഗം ഈ വരുന്ന മേയ് 16, 17 (ശനി, ഞായർ തിയ്യതികളിൽ നടക്കുന്നു. വേദഗുരുകുലം ആചാര്യൻ അഖിലേഷ് ആര്യ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥയും ആധ്യാത്മിക പ്രവർത്തകയുമായ ശ്രീമതി. ഇന്ദിര കൃഷ്ണകുമാർ, ഡോ. ശശികുമാർ നെച്ചിയിൽ, എം. ഡി (ആയു.), എന്നിവരാണ് ശിബിരം നയിക്കുന്നത്. പഞ്ചമഹായജ്ഞങ്ങൾ, വൈദിക കർമ്മകാണ്ഡങ്ങൾ, അനുഷ്ഠാനങ്ങൾ, ശ്രൗതയാഗ വിഷയങ്ങൾ, യോഗാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവയുടെ സ്വാധ്യായവും നമ്മുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ ആത്മനിരീക്ഷണവും ആണ് ഈ ശിബിരത്തിൽ ഉണ്ടായിരിക്കുക. ഗുരുകുലത്തിലെ ബ്രഹ്മചാരികൾക്കും അനുഷ്ഠാനങ്ങൾ ചിട്ടയോടെ പാലിക്കുന്ന പൂർവവിദ്യാർത്ഥികൾക്കും മാത്രമാണ് പ്രവേശനം. ശിബിരത്തിൽ പങ്കെടുക്കുന്ന പൂർവ്വ വിദ്യാർത്ഥികൾ മേയ് 10 ന് വൈകുന്നേരം 5 ന് മുമ്പ് 9446575923, 9497525923 എന്നീ ഓഫീസ് നമ്പറുകളിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യണം. മേയ് 15 ന് വൈകുന്നേരം (വെള്ളിയാഴ്ച) വൈകുന്നേരം 4 ന് മുമ്പായി ഗുരുകുലത്തിൽ എത്തണം. മേയ് 17 ന് ഞായറാഴ്ച വൈകുന്നേരം 4 ന് ശിബിരം അവസാനിക്കുന്നത് വരെ എല്ലാവരും പൂർണ്ണസമയവും ഈ ശിബിരത്തിൽ ഉണ്ടായിരിക്കണം. ക്ലാസ്സുകൾക്ക് ശേഷമുള്ള സമയത്ത് പരമാവധി മൗനവ്രതം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ശിബിരം കഴിയുന്നത് വരെ മൊബൈൽ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം ഉണ്ടായിരിക്കും.

ഗുരുകുലത്തിൽ നിന്ന് ഉപനയനം നടത്തിയവരും പഞ്ചമഹായജ്ഞങ്ങൾ ചിട്ടയോടെ അനുഷ്ഠിക്കുന്നവരുമായവർക്ക് വേണ്ടി ഇത്തരത്തിൽ ഒരു ശിബിരം ജൂൺ മാസത്തിൽ ആസൂത്രണം ചെയ്യുന്നുണ്ട്. അതിനാൽ അവർ ഈ ശിബിരത്തിൽ പങ്കെടുക്കേണ്ടതില്ല.

ലേഖരാം കന്യാഗുരുകുലത്തിലും ഇത്തരത്തിലുള്ള ശിബിരങ്ങൾ ജൂൺ മാസത്തിൽ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്

എന്ന്,

സ്നേഹപൂർവ്വം,
🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
കാറൽമണ്ണ വേദഗുരുകുലം & ലേഖരാം കന്യാഗുരുകുലം

You cannot copy content of this page