ഭാഗ്യസൂക്തം അഞ്ചാമത്തെ മന്ത്രം
✍️ കെ. എം. രാജൻ മീമാംസക്
ഋഷി: വസിഷ്ഠ: | ദേവതാ ഭഗ: | ച്ഛന്ദ: നിചൃത് തൃഷ്ടുപ് | സ്വര: ധൈവത: ||
ഭഗ എവ ഭഗവാം അസ്തു ദേവാസ്തേന വയം ഭഗവന്തഃ സ്യാമ I
തം ത്വാ ഭഗ സർവ ഇജ്ജോഹവീതി
സ നോ ഭഗ പുരഎതാ ഭവേഹ ||
(ഋഗ്വേദം മണ്ഡലം 7, സൂക്തം 41, മന്ത്രം 5)
പദാർത്ഥം : അല്ലയോ (ഭഗഃ) സമസ്ത ഐശ്വര്യങ്ങളുടേയും സ്വാമിൻ! (ഭഗവാൻ) അങ്ങ് എല്ലാ പ്രകാരത്തിലുമുള്ള മംഗളത്തെ നൽകുന്നവനാണ്. അല്ലയോ (ദേവാ:) അല്ലയോ പണ്ഡിതരേ! (വയമ്) ഞങ്ങൾ ആ ഐശ്വര്യവനായ പ്രഭുവിന്റെ കൃപയാൽ (ഭഗവന്ത:) ഐശ്വര്യയുക്തരും ദാതാവും (സ്യാമ) ആയി തീരട്ടെ. അല്ലയോ (ഭഗ) ഭജനീയനും സേവനീയനുമായ പ്രഭോ! (തം ത്വാ) ആ അങ്ങയുടെ (സർവ: ഇത്) എല്ലാവരും (ജോഹവീതി) സ്തുതി ചെയ്യുന്നു, പ്രാർത്ഥന നടത്തുന്നു. അല്ലയോ (ഭഗ:) സകല ഐശ്വര്യ സമ്പന്നനായ പ്രഭോ! (സ:) ആ അങ്ങ് (ന:) ഞങ്ങളുടെ (ഇഹ) ഈ ലോകത്തിൽ (പുരഏതാ) അഗ്രഗാമിയായ നേതാവും സന്മാർഗ്ഗ ത്തിൽ നയിക്കുന്നവനും (ഭവ) ആയി തീർന്നാലും.
സംക്ഷിപ്താർത്ഥം : സർവ്വ ഐശ്വര്യവാനും എല്ലാവർക്കും സകല ഐശ്വര്യങ്ങളും നൽകുന്നവനുമായ ജഗദീശ്വരാ! അങ്ങയുടെ സഹായത്താൽ എല്ലാ മനുഷ്യരും ഐശ്വര്യ സമ്പന്നരാകട്ടെ.
(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടേയും പണ്ഡിറ്റ്‌യുധിഷ്ഠിർ മീമാംസകിന്റേയും വേദഭാഷ്യങ്ങൾ)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
