ഭാഗ്യസൂക്തം ആറാമത്തെ മന്ത്രം
✍️ കെ. എം. രാജൻ മീമാംസക്
ഋഷി: വസിഷ്ഠ: | ദേവതാ ഭഗ: | ച്ഛന്ദ: തൃഷ്ടുപ് | സ്വര: ധൈവത: ||
സമധ്വരായോഷസോ നമന്ത ദധിക്രാവേവ ശുചയേ പദായ I
അർവ്വാചീനം വസുവിദം ഭഗം നോ രഥമിവാശ്വാ വാജിന ആ വഹന്തു ||
(ഋഗ്വേദം മണ്ഡലം 7, സൂക്തം 41, മന്ത്രം 6)
പദാർത്ഥം : (രഥമിവ, അശ്വാ:) രമനീയമായ യാനങ്ങൾ, മഹത്തായ വേഗശാലികളായ കുതിരകൾ തുടങ്ങിയ പദാർത്ഥങ്ങൾ എപ്രകാരമാണോ അപ്രകാരം തന്നെ (വാജിനഃ) വിശേഷജ്ഞാനമുള്ളവരിൽ (ശുചയേ) പവിത്രവും (അധ്വരായ) ഹിംസാരഹിതവുമായ ധർമ്മയുക്തവുമായിട്ടുള്ള വ്യവഹാരയോഗ്യമായ (പദായ) നേടിയെടുക്കാൻ യോഗ്യമായ പദാർത്ഥങ്ങൾക്കായി (ഉഷസ:) പ്രഭാത സമയത്ത് (ദധിക്രാവേവ) ധാരണം ചെയ്യിപ്പിക്കുന്നവർക്ക് പ്രാപ്തമാവുന്നത് പോലെ (സന്നമന്ത) നല്ല പ്രകാരത്തിൽ നമിക്കുന്നു. (അർവ്വാചീനമ് ) പെട്ടെന്ന് പ്രസിദ്ധമാവുന്ന നവീനമായ (വസുവിദമ്) ധനത്തെ പ്രാപിച്ചുകൊണ്ട് (ഭഗമ്) സർവ്വ ഐശ്വര്യയുക്തരായവരുടെ, കൂടാതെ (ന:) ഞങ്ങളുടെ (ആ വഹന്തു) എല്ലാ ഭാഗത്തുനിന്നും ഉന്നതിയെ പ്രാപിക്കുന്നു.
ഭാവാർത്ഥം : ഈ മന്ത്രത്തിൽ ഉപമാലങ്കാരമാണുള്ളത്. ഏതൊരു മാനവനാണോ പ്രഭാതവേളയിൽ ഉണർന്നെഴുന്നേറ്റ് വേഗതയുള്ള കുതിരകൾക്ക് സമാനം ആലസ്യമുപേക്ഷിച്ച് ഐശ്വര്യത്തെ നേടുന്നത്, അവർ മാത്രമാണ് പവിത്രമായ പരമാത്മാവിനെ സാക്ഷാത്കരിക്കുകയുള്ളു.
(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
