ഭാഗ്യസൂക്തം ഏഴാം മന്ത്രം
✍️ കെ. എം. രാജൻ മീമാംസക്
ഋഷി: വസിഷ്ഠ: | ദേവതാ ഉഷാ: | ച്ഛന്ദ: നിചൃജ്ജഗതീ | സ്വര: ധൈവത: ||
അശ്വാവതീർഗ്ഗോമതീർന്ന ഉഷാസോ വീരവതീസ്സദമുച്ഛന്തു ഭദ്രാ: |
ഘൃതം ദുഹാനാ വിശ്വത: പ്രപീതാ യുയം പാതസ്വസ്തിഭിസ്സദാ നാ: ||
(ഋഗ്വേദം മണ്ഡലം 7, സൂക്തം 41, മന്ത്രം 7)
പദാർത്ഥം : അല്ലയോ പഠിപ്പിക്കുന്നവരും ഉപദേശം നൽകുന്നവരുമായ വിദുഷികളായ സ്ത്രീകളെ! നിങ്ങൾ (ഉഷസ:) പ്രകാശിക്കുന്ന പ്രഭാതവേളയിൽ (അശ്വവതീഃ) ഏതൊരാളുടെ സമീപത്താണോ ബൃഹത്തായിട്ടുള്ള പദാർത്ഥങ്ങളുള്ളത് അഥവാ കിരണങ്ങൾ (വീരവതീ) വീരന്മാരായിട്ടുള്ളത് (ഭദ്രാ:) ഏതോന്നാണോ (ഭദ്രാ:) ഏതൊന്നാണോ മംഗളകാരകവും (പ്രപീത:) ഉത്തമമായതിനെ വർധിപ്പിക്കുവാനും കൂടാതെ (വിശ്വത:) എല്ലായിടത്തുനിന്നും (ഘൃതമ്) ജലത്തെ (ദുഹാനാ) പൂർണ്ണമാക്കുന്ന നിങ്ങൾ (ന:) ഞങ്ങളുടെ (സദമ്) സ്ഥലത്തെ (ഉച്ഛ ന്തു) സേവിച്ചാലും. (യൂയം) നിങ്ങൾ (സ്വസ്തിഭി:) സുഖത്താൽ (ന:) ഞങ്ങളെ (സദാ) എല്ലായ്പോഴും (പാത) രക്ഷിച്ചാലും.
ഭാവാർത്ഥം : ഈ മന്ത്രത്തിൽ വാചകലുപ്തോപമാലങ്കാരമാണ്. എപ്രകാരമാണോ പ്രഭാതവേള മരിച്ചവരെപ്പോലെ കിടന്നുറങ്ങുന്ന എല്ലാവരെയും കാലത്ത് ഉണർത്തി പ്രവർത്തനനിരതരാക്കുന്നത്, അപ്രകാരം അജ്ഞത മൂലം ഉറങ്ങുന്ന എല്ലാവരേയും വിദുഷികളായ സ്ത്രീകൾ പഠിപ്പിക്കുകയും ഉപദേശിക്കുകയും സൽകർമ്മങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതാണ്.
(കടപ്പാട്: മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദ ഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
