✍️ കെ. എം. രാജൻ മീമാംസക്

സ്നാന മന്ത്രം

നാലാമത്തെ മന്ത്രം

ഋഷി, ദേവത, ച്ഛന്ദസ്, സ്വരം

ഋഗ്വേദത്തിൽ: ഋഷി: ത്രിശിരാസ്ത്വാഷ്ട്ര:, സിന്ധുദ്വീപോ വാംബരീഷ: | ദേവതാ ആപ: | ച്ഛന്ദ: വർധമാനാ ഗായത്രീ | സ്വര: ഷഡ്ജ: ||

അഥർവ്വ വേദത്തിൽ : ഋഷി: സിന്ധുദ്വീപ | ദേവതാ ആപ: | ച്ഛന്ദ: ഗായത്രീ ||

ഈശാനാ വാര്യാണാം ക്ഷയന്തീസ്ചർഷണീനാമ് |
അപോ യാചാമി ഭേഷജമ് || 4 ||
(ഋഗ്വേദം 10.9.5, അഥർവ്വ വേദം 1.5.4)

പദാർത്ഥം : (വാര്യാണാം) വരണീയഗുണങ്ങളുടെ സ്വാമിരൂപമുള്ളതും (ചർഷണീനാം ക്ഷയന്തീ:) മനുഷ്യർ തുടങ്ങിയവരിൽ നിവസിപ്പിക്കുന്നതും (അപ:) ജലത്തെ (ഭേഷജം യാചാമി) സുഖകാരകമായ ഔഷധ രൂപത്തിൽ ഞാൻ ആഗ്രഹിക്കുന്നു. യഥോചിതമായ പ്രയോഗം ചെയ്യാൻ ആഗ്രഹിക്കുന്നു.

ഭാവാർത്ഥം : ജലം കുടിക്കുന്നതിലൂടെ ശരീരത്തിൽ നല്ല ഗുണങ്ങൾ ലഭിക്കുന്നു, അവ ഈ ലോകത്ത് ജീവിക്കുന്നതിനും ദീർഘായുസ്സിനും വേണ്ടിയുള്ളതാണ്. ജലം സുഖകാരകമായ ഒരു ഔഷധമാണ്. അത് കുടിക്കണം. അതുപോലെ, ആപ്തജനങ്ങളായവരുടെ കൂട്ടുകെട്ടിൽ ആയിരിക്കുന്നതിലൂടെ ഒരാൾക്ക് നല്ല ഗുണങ്ങൾ നേടാനും മനുഷ്യ സമൂഹത്തിൽ നല്ല സ്ഥാനം നേടാനും കഴിയും. വാസ്തവത്തിൽ അവരുടെ കൂട്ടുകെട്ട് ആത്മീയ ഔഷധമാണ്.

(കടപ്പാട്: പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസകിന്റെ നിത്യകർമ്മ വിധി എന്ന ഗ്രന്ഥവും ഋഗ്വേദം പത്താം മണ്ഡലം ഒമ്പതാം സൂക്തം അഞ്ചാം മന്ത്രത്തിന് ബ്രഹ്മമുനി പരിവ്രാജക് വിദ്യാമാർത്താണ്ഡ് എഴുതിയ ഭാവാർത്ഥവും)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page