✍️ കെ. എം. രാജൻ മീമാംസക്

സ്നാന മന്ത്രം

അഞ്ചാമത്തെ മന്ത്രം

ഋഷി, ദേവത, ച്ഛന്ദസ്, സ്വരം

ഋഗ്വേദത്തിൽ: ഋഷി: ത്രിശിരാസ്ത്വാഷ്ട്ര:, സിന്ധുദ്വീപോ വാംബരീഷ: | ദേവതാ ആപ: | ച്ഛന്ദ: ഗായത്രീ | സ്വര: ഷഡ്ജ: ||

അഥർവ്വ വേദത്തിൽ : ഋഷി: സിന്ധുദ്വീപോfഥർവ കൃതി:| ദേവതാ അപാനപാത് സോമ ആപശ്ച | ച്ഛന്ദ: ഗായത്രീ ||

ശം നോ ദേവീരഭിഷ്ടയfആപോ ഭവന്തു പീതയേ |
ശം യോരഭി സ്രവന്തു ന: 5
(ഋഗ്വേദം 10.9.4, അഥർവ്വ വേദം 1.6.1)

പദാർത്ഥം : പദാർത്ഥം:-
(ദേവിഃ-ആപ:) ദിവ്യഗുണങ്ങളുള്ള ദൃശ്യമാനവും സ്നാനയോഗ്യവും കുടിക്കാവുന്നതും ശരീരത്തിന്റെ ഉള്ളിൽ വ്യാപിക്കാൻ യോഗ്യവുമായ ജലം (ന:) ഞങ്ങളുടെ (അഭിഷ്ടയേ) സ്നാനത്തിനായും (പീതയേ) പാനക്രിയക്കായും (ശം ഭവന്തു) മംഗളകാരിയാവട്ടെ. ഈ ജലം (ശംയോഃ-അഭിസ്രവന്തു) വർത്തമാനകാല രോഗങ്ങളെ സുഖപ്പെടുത്തുകയും ഭാവി രോഗങ്ങളെക്കുറിച്ചുള്ള ഭയങ്ങളെ ഇല്ലാതാക്കുകയും ചെയ്യട്ടെ – അവ ഇരുവശത്തുനിന്നും, പുറത്തുനിന്നും അകത്തുനിന്നും ചോർന്നൊലിക്കുകയും ഒഴുകുകയും വേണം.

ഭാവാർത്ഥം:-
ജലത്തിൽ കുളിച്ചും ജലം കുടിച്ചും, ശരീരത്തിലെ നിലവിലുള്ള രോഗങ്ങൾ സുഖപ്പെടുകയും ഭാവി രോഗങ്ങളെക്കുറിച്ചുള്ള ഭയം ഇല്ലാതാകുകയും ചെയ്യുന്നു. അതേപോലെ രണ്ട് പ്രകാരത്തിലും കുളിയും പാനീയവും സുഖവും ശാന്തിയും പ്രാപ്തമാക്കുന്നു. അതുപോലെ ആപ്തന്മാരുടെ സത്സംഗത്താൽ ബാഹ്യ പാപങ്ങളുമായുള്ള സമ്പർക്കത്തിന്റെ അഭാവവും ആന്തരിക പാപങ്ങളുടെ ഉപശാന്തിയും ഉണ്ടാകുന്നു. ആധ്യാത്മത്തിൽ ‘ആപ: = വ്യാപകനായ പരമാത്മാവിനെ ജഗത്തിൽ സാക്ഷാത്കരിക്കുന്നതിലൂടെയും അന്താരാത്മാവിൽ നേരിട്ട് അനുഭവിക്കുന്നതിലൂടെയും യഥാർത്ഥ സുഖവും ശാന്തിയും ലഭിക്കുന്നു. അമൃതവർഷവും ഉണ്ടാവുന്നു.

(കടപ്പാട്: പണ്ഡിറ്റ്‌ യുധിഷ്ഠിർ മീമാംസകിന്റെ നിത്യകർമ്മ വിധി എന്ന ഗ്രന്ഥവും ഋഗ്വേദം പത്താം മണ്ഡലം ഒമ്പതാം സൂക്തം നാലാം മന്ത്രത്തിന് ബ്രഹ്മമുനി പരിവ്രാജക് വിദ്യാമാർത്താണ്ഡ് എഴുതിയ ഭാവാർത്ഥവും)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page