✍️ കെ. എം. രാജൻ മീമാംസക്
ഈശ്വരന്റെ നാമങ്ങൾ
അജോ ന ക്ഷാം ദാധാര പൃഥിവീം തസ്തംഭ ദ്യാം മന്ത്രേഭിഃ സത്യൈഃ।
പ്രിയാ പദാനി പശ്വോ നി പാഹി വിശ്വായുരഗ്നേ ഗുഹാ ഗുഹം ഗാഃ॥
(ഋഗ്വേദം 1.67.3)
പരമേശ്വരൻ തന്റെ സർവ്വജ്ഞതയും ശക്തിയും മറ്റു ദിവ്യഗുണങ്ങളും കൊണ്ട് ഈ സമസ്ത ലോകത്തെ ധരിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതുപോലെ, പ്രിയ സുഹൃത്ത് തന്റെ സുഹൃത്തിനെ ദുഃഖബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് സന്തോഷം പ്രാപിപ്പിക്കുന്നതുപോലെയും, അന്തർയാമിയായ പരമേശ്വരൻ എല്ലാ ജീവജാലങ്ങളെയും ധരിച്ച് അവരെ പ്രകാശിപ്പിക്കുന്നതുപോലെയും, സഭാപതി സത്യവും നീതിയും അടിസ്ഥാനമാക്കി രാജ്യത്തെ ഭരിക്കണം. അതുപോലെ തന്നെ സൂര്യൻ തന്റെ ആകർഷണശക്തി മുതലായ ഗുണങ്ങളാൽ ഈ ലോകത്തിന്റെ ക്രമവും നിലനിൽപ്പും സംരക്ഷിക്കുന്നു.
(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ ഋഗ്വേദഭാഷ്യം)
🙏
കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി
