✍️ കെ. എം. രാജൻ മീമാംസക്

ഈശ്വരന്റെ നാമങ്ങൾ

സഹസ്രശീർഷാ പുരുഷഃ സഹസ്രാക്ഷഃ സഹസ്രപാത്।
സ ഭൂമിം സർവതഃ സ്പൃത്വാfത്യതിഷ്ഠദ്ദശാംഗുലമ്‌॥

(യജുർവേദം 31.1)

അല്ലയോ മനുഷ്യരേ! ‘പുരുഷൻ’ എന്ന് പറയപ്പെടുന്ന പൂർണ്ണ പരമാത്മാവിൽ നമുക്കെല്ലാവർക്കും ഉള്ള എണ്ണമറ്റ തലകളും കണ്ണുകളും കാലുകളും മറ്റെല്ലാ അവയവങ്ങളും നിലകൊള്ളുന്നു. ഭൂമി മുതലായവയാൽ സൂചിപ്പിക്കപ്പെടുന്ന അഞ്ച് സ്ഥൂലഭൂതങ്ങളും അഞ്ച് സൂക്ഷ്മഭൂതങ്ങളും ചേർന്ന ഈ ലോകത്തെ തന്റെ സത്തകൊണ്ട് അവിടുന്ന് പൂർണ്ണമായി വ്യാപിച്ചിരിക്കുന്നു. ലോകം ഇല്ലാത്തിടത്തും അവിടുന്ന് പൂർണ്ണനായി നിലകൊള്ളുന്നു.
ആ പരമേശ്വരൻ സകലത്തിന്റെയും സ്രഷ്ടാവും, പൂർണ്ണനും, സച്ചിദാനന്ദസ്വരൂപനും, നിത്യശുദ്ധനും, ബുദ്ധനും, മുക്തസ്വഭാവനുമായവനുമാണ്. അതിനാൽ അദ്ദേഹത്തെ വിട്ട് മറ്റാരെയും നിങ്ങൾ ഒരിക്കലും ഉപാസിക്കരുത്. മറിച്ച്, ആ പരമേശ്വരനെ ഉപാസിച്ച് ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നീ പുരുഷാർത്ഥങ്ങൾ നേടുക.

(കടപ്പാട് : മഹർഷി ദയാനന്ദസരസ്വതിയുടെ യജുർവേദ ഭാഷ്യം)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരകൻ & അധിഷ്ഠാതാവ്
വേദഗുരുകുലം, കാറൽമണ്ണ & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

You cannot copy content of this page