ഹിന്ദു വംശഹത്യയുടെ ഓർമ്മദിനം !
ജിഹാദികളുടെ വാൾത്തലപ്പിൽ പിടഞ്ഞ നമ്മുടെ പൂർവ്വികരുടെ സ്മരണയ്ക്കുമുന്നിൽ ആര്യസമാജത്തിന്റെ ശ്രദ്ധാഞ്ജലി…
1921 സെപ്റ്റംബർ 25 നാണ് ഹിന്ദുവിന്റെ വേറിട്ട തലകളും കബന്ധങ്ങളും കൊണ്ട് തുവ്വൂർ കിണർ നിറഞ്ഞത്.
“1921 സെപ്റ്റംബർ 24ാം തീയതി രാത്രി വരാൻ പോകുന്ന ആപത്തുകൾ യാതൊന്നും ശങ്കിക്കാതെ തുവ്വൂരിലെ നിവാസികൾ അവരവരുടെ വീടുകളിൽ കിടന്നുറങ്ങുന്നു. അങ്ങനെയുള്ള നൂറോളം വീടുകൾ നേരം പുലരുന്നതിന് മുമ്പായി മാപ്പിളകൾ വളഞ്ഞു. അകത്തുള്ളവരോട് പുറത്തിറങ്ങാൻ കൽപ്പിച്ചു. അവരിൽ ചിലർ ഓടിരക്ഷപ്പെട്ടു. ശേഷമുള്ളവരിൽ പുരുഷന്മാരെയെല്ലാം ലഹളക്കാർ കയ്യും കാലും കെട്ടി ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയുമൊന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. പിടിച്ചുകൂടിയവരെയെല്ലാം ചേരിക്കമ്മൽകുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി. അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പിൽ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട്. ആ പാറയുടെ അടുത്തുവെച്ച് ഒരോരുത്തരുടെയും വിചാരണ ആരംഭിച്ചു…മേൽ പറഞ്ഞ പാറയുടെ അടുത്തുവെച്ച് അനേകം ഹിന്ദുക്കളെയും ഏതാനും മാപ്പിളമാരെയും ലഹളത്തലവന്മാരുടെ ‘മാർഷ്യൽ ലോ’ പ്രകാരം വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാൻ വിധി കൽപ്പിച്ചുവെന്നും അവരെ അപ്പോൾതന്നെ ആ പാറയിൽനിന്നു സുമാർ 15 വാര ദൂരത്തുള്ള കിണറ്റിന്നരികെ കൊണ്ടുപോയി വെട്ടി കിണറ്റിലിട്ടുവെന്നും ഉള്ളതിന് യാതൊരു സംശയവുമില്ല. 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയുമാണിങ്ങനെ ഗളച്ഛേദം ചെയ്തത് എന്നാണ് അക്കാലത്തെ ലഹളസ്ഥലത്തുനിന്ന് ഓടിവന്നവർ പറഞ്ഞിട്ടുള്ളത്. ഇരുപത് പേരെ മാത്രമേ അവിടെ വെച്ച് കൊന്നിട്ടുള്ളൂവെന്നും ശേഷം വേറെ സ്ഥലത്ത് വെച്ചാണ് കൊന്നതെന്നും മറ്റൊരു വിധത്തിലും കേട്ടിട്ടുണ്ട്. ഏതായാലും ലഹള കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞ ശേഷം ശ്രീമാൻ ശ്രീനിവാസ ശാസ്ത്രിയോടു കൂടി ആ കണറ്റിൽ ചെന്ന് നോക്കുവാൻ അവസരം എനിക്കുണ്ടായി. അപ്പോൾ അതിൽ സുമാർ 20ഓളം തല ഞങ്ങൾക്കെണ്ണാൻ സാധിച്ചു.” മാധവൻ നായരുടെ വിവരണമാണിത്.
മതം വേണോ മരണം വേണോ എന്ന് ഒരു കയ്യിൽ ഖഡ്ഗവും മറുകയ്യിൽ മതഗ്രന്ഥവും വെച്ചു പലരും വന്നപ്പോ അഭിമാനത്തോടെ നമ്മുടെ പൂർവികർ നെഞ്ചുകാട്ടി നിന്നതു കൊണ്ടാണ് നമ്മളൊക്കെ ഇന്ന് ഈ ധർമത്തിൽ പിറന്നു വീണത്.
ധർമ്മം സംരക്ഷിക്കുന്നതിന് ആത്മബലി നൽകിയ എല്ലാ പൂർവ്വികർക്കും ആര്യസമാജം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.🙏