പുതിയ ശ്രേഷ്ഠ കർമങ്ങൾ തുടങ്ങാൻ ഉത്തമദിനമായി പണ്ടുമുതലേ ഭാരതീയർ കരുതിപ്പോന്നിരുന്ന ഒരു ശുഭദിനം.
വിജയദശമി ഒരു വൈദിക പർവ്വമായി പ്രാചീന കാലം മുതൽ ആചരിച്ചു വരുന്നുണ്ട്. ലോകത്തിൽ ആറു ഋതുക്കളും കൃത്യമായി വരുന്ന ഭൂഖണ്ഡം ആര്യാവർത്തം മാത്രമാണ്.

read more

ദുർഗയുടെ ഒൻപതു ശക്തിരൂപങ്ങളെ നവരാത്രി ദിനങ്ങളിൽ നാം ആരാധിക്കുന്നു. ശരദ് ഋതുവിൽ മനുഷ്യനുണ്ടാകാവുന്ന ചില ശാരീരിക ബുദ്ധിമുട്ടുകളുടെ കാരണങ്ങളെ കണ്ടെത്തിയ ഋഷിമുനിമാർ നവരാത്രി കാലത്തു കഴിക്കേണ്ട ഒൻപതു വിശേഷപ്പെട്ട മരുന്നുകൾ ഈ ആഘോഷങ്ങളിലൂടെ വ്യവസ്ഥ ചെയ്തിരിക്കുന്നു. കാലത്തിൻ്റെ പ്രതികൂലതയെ അതിജീവിക്കാൻ ഈ ദിവ്യൗഷധങ്ങൾ സേവിച്ച് ശാരീരികവും മാനസികവും ആയ ശക്തിയും ഊർജവും ബലവും ജ്ഞാനവും വർദ്ധിപ്പിച്ച് നിരോഗികളും ദീർഘായുസുള്ളവരും ആയിത്തിരാൻ അവർ നിർദ്ദേശിച്ചിരിക്കുന്നു.

read more

കാറൽമണ്ണ വേദഗുരുകുലത്തിലേ പ്രധാനാചാര്യൻ ആയിരുന്ന ആചാര്യ ചതുർഭുജ് ആര്യക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കുന്ന ഒരു ചടങ്ങ് സപ്തംബർ 6 ന് ഞായറാഴ്ച കാലത്ത് 9.30 ന് വേദഗുരുകുലത്തിൽ നടക്കുന്നതാണ്.

read more

രാമായണം മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുമാരി.അനഘ കെ.ജി (GVHS ചെർപ്പുളശ്ശേരി), കുമാരി.കീർത്തി കൃഷ്ണ വി.പി.(സരസ്വതി വിദ്യാനികേതൻ, മുളയങ്കാവ്) എന്നിവർ മറുപടി പ്രഭാഷണവും നടത്തി. മൂന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി.ആദിത്യ എം.സി. (വേദവ്യാസ വിദ്യാപീഠം, അത്തോളി, കോഴിക്കോട്) ക്ക് ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്തതിനാൽ സമ്മാനത്തുകയും പ്രമാണപത്രവും തപാലിൽ അയച്ചു കൊടുത്തു. മത്സരത്തിൽ 60 ശതമാനമോ അതിലധികമോ മാർക്ക് നേടിയ എല്ലാവർക്കും ഗുരുകുലത്തിൽ നിന്നുള്ള പ്രമാണപത്രം തപാലിൽ അയച്ചുകൊടുക്കുന്നതാണ്. കുട്ടികൾക്കായി ‘വ്യാകരണ പ്രവേശിക’ എന്ന ഒരു ഓണ്ലൈൻ പഠനവും ഉടൻ ആരംഭിക്കുന്നതാണ് എന്ന് ഗുരുകുലം അധിഷ്ഠാതാവ് ശ്രീ.കെ.എം.രാജൻ അറിയിച്ചു.

read more

മറിച്ച് സിദ്ധാന്തത്തിന്റെ പേരിൽ അന്ധമായ സ്പർദ്ധയിലേക്കു പോകുന്നത് ഹൈന്ദവ സമൂഹത്തിൽ ഭിന്നതയുണ്ടാക്കുവാനും അത് ശത്രുപക്ഷത്തുനിന്നു കൊണ്ട് ഹൈന്ദവ ധർമ്മത്തെ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുന്ന അർബൻ നക്സലുകൾക്കും ഇസ്ളാമിലെ ചില തീവ്രവാദികൾക്കും കൂടുതൽ ബലമേകാൻ മാത്രമേ സഹായിക്കുകയുള്ളു. സനാതന ധർമ്മത്തിന്റെ ആകെ സുരക്ഷിതത്വത്തെ തന്നെയാണ് ഇതു ബാധിക്കുക എന്ന തിരിച്ചറിവ് ആര്യസമാജത്തിനുണ്ട്.

read more

വൈദിക ധർമ്മത്തിന്റെ സംരക്ഷകനും മര്യാദാപുരുഷോത്തമനുമായ ശ്രീരാമചന്ദ്രന്റെ ജന്മഭൂമിയിൽ ഉയരുന്ന ഭവ്യസ്മാരകത്തിന്റെ ശിലാന്യാസം നടക്കുന്ന അവസരത്തിൽ അതിന്റെ സംഘാടകർക്ക് ആര്യസമാജം കേരള ഘടകം എല്ലാ ഭാവുകങ്ങളും നേരുന്നു.

read more

മഹർഷി ദയാനന്ദ സരസ്വതിയുടെ ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രമുഖമായ ഒന്നാണ് സംസ്കാര വിധി . സത്യാർത്ഥപ്രകാശത്തിനും ഋഗ്വേദാദി ഭാഷ്യഭൂമികയ്ക്കും ഒപ്പം നിൽക്കുന്ന മഹത് ഗ്രന്ഥമാണിത് . വിക്രമസംവത്സരം 1932 കാർത്തിക അമാവാസ്യ ശനിയാഴ്ചയാണ് മഹർഷി ഈ ഗ്രന്ഥത്തിന്റെ ഒന്നാമത്തെ പതിപ്പിന്റെ രചന ആരംഭിച്ചത് .

read more

You cannot copy content of this page