ജൂലൈ 26 : കാർഗിൽ വിജയ് ദിവസത്തിൽ ധീരബലിദാനികളായ സൈനികർക്ക് ആര്യസമാജം കേരള ഘടകത്തിന്റേയും കാറൽമണ്ണ വേദഗുരുകുലത്തിന്റേയും വെള്ളിനേഴി ലേഖരാം കന്യാഗുരുകുലത്തിന്റെ ന്റേയും ശ്രദ്ധാഞ്‌ജലി

  • ✍️ കെ. എം. രാജൻ മീമാംസക്*

കാർഗിൽ വിജയ് ദിവസ് ഒരു അനുസ്മരണം.

ഇന്ന് കാർഗിൽ വിജയദിനം. 1999 ഏപ്രിൽ മാസമാരംഭിച്ച ഈ യുദ്ധം അവസാനിപ്പിച്ചത് ജൂലൈ 26 നായിരുന്നു. കശ്മീർ സെക്ടറിൽ ഭാരതീയ വ്യോമസേനയുടെ ഭാഗമായി ഈ യുദ്ധത്തിൽ സേവനമനുഷ്ഠിക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഭാരതം ഇന്ന് പാകിസ്താനിൽനിന്നും ചൈനയിൽനിന്നും മാത്രമല്ല ജിഹാദി ഗ്രൂപ്പുകളിൽ നിന്നും അവർക്ക് ഒത്താശ ചെയ്യുന്ന കപട രാഷ്ട്രീയക്കാരിൽ നിന്നും കനത്ത വെല്ലുവിളി നേരിടുന്നു. കശ്മീരിൽ കല്ലെറിയുന്നവരുടെ മനുഷ്യാവകാശത്തിന് വേണ്ടി ഭരണഘടനയുടെ 370 ആം വകുപ്പ് തിരികെ കൊണ്ടുവരാൻ വാദിക്കുന്നവർ നമ്മുടെ സൈനികരുടെ വിഷമതകൾ കണ്ടില്ലെന്ന് നടിക്കുന്നു. ഇത് ചർച്ച ചെയ്യാൻ കേരളത്തിൽ ഒരുചാനലുകൾക്കും താത്പര്യവുമില്ല. ദേശീയ പ്രാധാന്യമുള്ള ഒരു വിഷയവും അവർ അന്തിച്ചർച്ചക്ക് എടുക്കുന്നുമില്ല. അതിനാൽ കാർഗിൽ വിജയദിനം ആരുമറിയാതെ കടന്നുപോകുന്നു. ഈ അവസരത്തിൽ കാൽ നൂറ്റാണ്ട് മുമ്പ് നടന്ന ഈ യുദ്ധത്തിന്റെ ഒരു അനുസ്മരണം നടത്തുകയാണിവിടെ.

ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആയി രാഷ്ട്രം മുഴുവൻ ആചരിക്കുകയാണ്. 1998 ൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ച് കശ്മീരിൽ ഭാരത അതിർത്തി ലംഘിച്ച് നമ്മുടെ രാജ്യത്തിന്റെ സമാധാനം തകർക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാന്റ അർദ്ധസൈനിക വിഭാഗത്തിന് പ്രത്യേക പരിശീലനം നൽകി ശൈത്യകാലങ്ങളിൽ നിരീക്ഷണം കുറഞ്ഞ സ്ഥലങ്ങളിൽ നുഴഞ്ഞുകയറി അതിർത്തിയിലെ തന്ത്രപ്രധാനമായ പോസ്റ്റുകളിൽ എത്തിപ്പറ്റി. ഏകദേശം നൂറ്റിമുപ്പതോളം ബങ്കറുകളിൽ അവർ ആധിപത്യം സ്ഥാപിച്ചു. ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശമായ ടൈഗർ ഹിൽ പോലുള്ള പോസ്റ്റുകളിൽ അവർ അധീശത്വം ഉറപ്പിച്ചു. കൈയിൽ കരുതാൻ കഴിയുന്ന യുദ്ധസാമഗ്രികൾ കൊണ്ട് നുഴഞ്ഞുകയറിയിരുന്ന സ്ഥിതിയിൽ നിന്നും വ്യത്യസ്തമായി മോർട്ടർ പീരങ്കികൾ, യുദ്ധവിമാനങ്ങൾ വെടിവെച്ചിടാനുള്ള മിസൈലുകൾ എന്നിവ പോലും വിന്യസിച്ച് മൈനുകൾ പാകി തികച്ചും തയ്യാറെടുപ്പിലായിരുന്നു പാക്കിസ്ഥാൻ. ശൈത്യകാലത്തിന് ശേഷം റോഡ് മാർഗ്ഗം സൈനിക നീക്കങ്ങളും തന്ത്രപ്രധാനമായ ചരക്കുനീക്കങ്ങളും തകർക്കാൻ NH IA പോലും നിയന്ത്രിക്കാൻ ഉയരങ്ങളിലെ പോസ്റ്റുകളിൽ സജ്ജരായ പാക് സൈനികരെ തുരത്താൻ ഇന്ത്യൻ സൈന്യം നന്നേ പാടുപെട്ടു. പീരങ്കി വഴിയുള്ള പ്രഹരങ്ങൾ എത്താത്ത പോയിന്റ് കുന്നുകളിലും പോസ്റ്റുകളിലും പതിയിരിക്കുന്ന പാക്ക് സൈന്യത്തെ തുരത്താൻ മൈനുകൾ പാകിയ വഴികൾ താണ്ടിയെത്താൻ കരസേന നന്നേ പാടുപെട്ടു. വ്യോമസേനയുടെ പോർവിമാനങ്ങളും പീരങ്കി പടയും മറ്റു കരസേന വിഭാഗത്തെയും ഏകോപിപ്പിച്ച ഓപ്പറേഷൻ അതികഠിനമായിരുന്നു. ഉയർന്ന മലനിരകൾ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. പ്രതികൂല സാഹചര്യങ്ങളിൽ കാർഗിൽ പോരാട്ടത്തിന് വ്യോമസേന പോർവിമാനങ്ങളുടെയും നിരവധി പീരങ്കികളുടെ വിന്യാസത്തിലൂടെയും ജൂലൈ 3 ന് വെളുപ്പിന് ശക്തമായ പീരങ്കി ആക്രമണം നടത്തി ഇന്ത്യ തിരിച്ചടിച്ചു. അതികഠിനശ്രമത്താൽ ടോലോലിൻ കുന്ന് തിരിച്ചുപിടിച്ച് അതിലൂടെ ടൈഗർ ഹിൽ നമ്മുടെ സൈനികർ കീഴടക്കി. പാക്ക് തുറമുഖത്തുനിന്നും നാവിക നീക്കങ്ങൾ തടയാൻ ഇന്ത്യൻ നാവികസേന പഴുതുകൾ അടച്ചു സജ്ജരായി. കാർഗിൽ ദ്രാസ് ബട്ടാലിക് മേഖലകളിൽ നുഴഞ്ഞുകയറിയവരെ തുരത്തി. കൂടാതെ നുഴഞ്ഞുകയറ്റത്തിന് പാക് സൈന്യത്തെ സഹായിച്ച യുനൈറ്റഡ് ജിഹാദി കൗൺസിൽ പോലുള്ള മറ്റു തീവ്രവാദികളും ഒറ്റപ്പെട്ടു. 1999 ജൂലൈ 4 ന് വെളുപ്പിന് ശക്തമായ പീരങ്കി ആക്രമണം നടത്തി ടൈഗർ ഹിൽ നാം തിരിച്ചുപിടിച്ച് ഭാരതത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തി. ഇന്ത്യയുടെ ശക്തമായ തിരിച്ചടി നേരിട്ട പാക്കിസ്ഥാന് പിടിച്ചുനിൽക്കാനുള്ള സൈനിക ശേഷി ഇല്ലാതായി. 6 ദിവസം പിടിച്ചു നിൽക്കാനുള്ള ഇന്ധനം മാത്രമേ ബാക്കി ഉണ്ടായിരുന്നുള്ളു. 1999 ജൂലൈ നാലിന് പാക്കിസ്ഥാൻ പ്രസിഡണ്ട് അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബിൽ ക്ലിൻറനെ നേരിൽ പോയി കണ്ട് പിന്തുണ തേടിയെങ്കിലും ക്ലിൻ്റൻ അത് ചെവികൊണ്ടില്ല. അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ഭാരതം ശക്തമായ നയതന്ത്ര സംവിധാനത്തോടെ ലോകരാജ്യങ്ങളെ പാക്കിസ്ഥാന്റെ അതിർത്തി ലംഘനത്തെയും നെറികെട്ട സമീപനത്തെയും ധരിപ്പിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കരെ പിൻവലിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ പോലും പാക്കിസ്ഥാനോട് നിർദ്ദേശിച്ചു. 1999 മെയ് മുതൽ ജൂലൈ വരെയുള്ള രണ്ടര മാസത്തെ കാർഗിൽ ഓപ്പറേഷനോടെ ഇന്ത്യയുടെ സൈനിക ശക്തിയെയും, സൈനികരുടെ മനോധൈര്യത്തെയും പോരാട്ട വീര്യത്തെയും ലോകമെമ്പാടുമുള്ള രാജ്യങ്ങൾ പ്രശംസിച്ചു. പാക് സൈന്യത്തെ തുരത്താൻ രണ്ടര മാസത്തോളം നടത്തിയ കാർഗിൽ സൈനിക നടപടിയിൽ നമ്മുടെ അഞ്ഞൂറോളം ധീര സൈനികർ രക്തസാക്ഷികൾ ആയി. സൈനിക ശക്തിയിൽ ലോകത്തിലെ നാലാംശക്തിയായ ഇന്ത്യൻ സൈന്യം രണ്ടര മാസത്തെ കഠിന പ്രയത്നത്തോടെ പാക്കിസ്ഥാനെ കീഴ്പ്പെടുത്തി. ലോകരാജ്യങ്ങൾക്ക് മുമ്പിൽ പാക്കിസ്ഥാൻ എന്താണെന്നും ഭാരതം എത്ര ശക്തമാണെന്നും തുറന്നുകാണിക്കാൻ നമുക്ക് സാധിച്ചു. 1974 ൽ ആണവ ശക്തിനേടിയ ഭാരതവും 1998 ൽ നേടിയെന്നവകാശപ്പെടുന്ന പാക്കിസ്ഥാനും തുല്യരല്ല എന്ന് ഏവർക്കും അറിയാം. ചന്ദ്രയാൻ ദൗത്യം വിജയകരമായി നടത്തികൊണ്ടിരിക്കുന്ന ഭാരതം റഷ്യക്കും അമേരിക്കക്കും ചൈനക്കും ഒപ്പം എത്തി നിൽക്കുന്നത് ഇന്ത്യയുടെ വളർച്ച തന്നെയാണ്. സ്‌ക്വാഡ്രൺ ലീഡർ രാകേഷ് ശർമ്മയും ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാമ്ശു ശുക്ലയും മലയാളികൾക്ക് അഭിമാനമായ ശ്രീ. അനിൽ മേനോനും ബഹിരാകാശത്തിൽപോലും ഭാരതത്തിന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു.

കാർഗ്ഗിൽ വിജയ് ദിവസ് ആചരിക്കുന്ന ഈ വേളയിൽ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികർക്ക് ആര്യസമാജം കേരള ഘടകവും കാറൽമണ്ണ വേദഗുരുകുലവും വെള്ളിനെഴിയിലെ ലേഖരാം കന്യാഗുരുകുലവും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
🙏
കെ. എം. രാജൻ മീമാംസക്, ആര്യപ്രചാരക് & അധിഷ്ഠാതാവ്, കാറൽമണ്ണ വേദഗുരുകുലം & ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി

TEAM ARYA SAMAJAM KERALAM

You cannot copy content of this page